കക്കയം ജലവൈദ്യുതി പദ്ധതിയിലെ പെൻസ്‌റ്റോക്ക് പൈപ്പിലേക്കു പാറ വീണു; വൈദ്യുതി ഉൽപാദനം നിർത്തി




തകരാർ പരിഹരിക്കാനായി നിലവിലെ പെൻ‌സ്റ്റോക്ക് പൈപ്പിലെ ജലം ഒഴിവാക്കാൻ തുടങ്ങി

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : കെഎസ്ഇബി കക്കയം ജലവൈദ്യുത പദ്ധതിയു ടെ കക്കയം മലയിലെ പുതിയ പെൻസ്റ്റോക്ക് പൈപ്പിലേക്കു പാറ തെറിച്ചു വീണ് നാശം സംഭവിച്ചതോടെ വൈദ്യുതി ഉൽപാദ നം നിർത്തിവച്ചു. പുതിയ പെൻ സ്‌റ്റോക്ക് പൈപ്പ് ലൈനിന്റെ എബി 12നും 13നും ഇടയിൽ ആങ്കർ ബ്ലോക്കിന്റെ 4 റോക്കർ സപ്പോർട്ടുകളാണു മലയിൽ നി 21ന്നു പാറ ഇളകി വീണ് തകർന്ന .

കുറ്റ്യാടി അഡീഷനൽ എക്സ്‌റ്റൻഷൻ പദ്ധതിയുടെ 100 മെഗാവാട്ട് വൈദ്യുതി ഉൽപാ ദിപ്പിക്കുന്ന, 2010ൽ സ്‌ഥാപിച്ച പെൻസ്റ്റോക്ക് പൈപ്പിന്റെ മേലാണ് കല്ല് പതിച്ചത്. കക്കയം ഡാമിൽ നിന്നു പെൻസ്‌സ്റ്റോക്ക് പൈപ്പിലൂടെയാണു വൈദ്യുതി ഉൽപാദനത്തിനായി കക്കയം ടൗ ണിലെ പവർ ഹൗസിലേക്ക്
വെള്ളം എത്തിക്കുന്നത്.

ആങ്കർ ബ്ലോക്കിനിടയിൽ 7 റോക്കർ ആം സപ്പോർട്ട് ഉള്ള തിൽ 4-ാമത്തെ റോക്കർ സപ്പോർ ട്ടിന്റെ കോൺക്രീറ്റ് ബ്ലോക്കിലേ ക്കാണു പാറ വീണ് പൊട്ടൽ സം ഭവിച്ചത്. 4,5,6,7 റോക്കർ സപ്പോർട്ട് ബ്ലോക്കുകൾ തെറിച്ചു : പോയി. കൂടാതെ രണ്ടാം റോ ക്കർ സപ്പോർട്ടിന്റെ സ്‌റ്റൂളിനും നാശമുണ്ടായി. കക്കയം ഡാം സൈറ്റ് റോഡിലെ വാൽവ് ഹൗ സിൽ ഡാമിൽ നിന്നു വെള്ളം വരുന്നത് അടച്ചു. വാൽവ് ഹൗ സ് മുതൽ കക്കയം അങ്ങാടിയി ലെ പവർഹൗസ് വരെയുള്ള പെൻസ്റ്റോക്കിൽ വെള്ളം ഒഴി വാക്കുന്ന ജോലി ആരംഭിച്ചു. പെൻസ്റ്റോക്കിൽ നിന്നു ജലം ഒഴിവാക്കിയ ശേഷം സാങ്കേതിക വിദഗ്ധർ മേഖല സന്ദർശിക്കും. പെൻ‌സ്റ്റോക്ക് കേടുപാട് സംഭവിച്ച മേഖലയിൽ കോൺക്രീറ്റ്

ബ്ലോക്ക് ബലപ്പെടുത്തൽ, റോക്കർ സപ്പോർട്ട് വെൽഡിങ് ഉൾ പ്പെടെയുള്ളവ പൂർത്തീകരി ക്കാൻ ദിവസങ്ങൾ വേണ്ടി വരും.

50 മെഗാവാട്ടിന്റെ 2 മെഷീനി ലൂടെ 100 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ഇന്നലെ മുതൽ നിർ ത്തിവച്ചു. ഈ പദ്ധതിയിൽ വൈദ്യുതി ഉൽപാദന ശേഷം പു റന്തള്ളുന്ന വെള്ളം ഉപയോഗിച്ചു ള്ള കക്കയം ടൗണിലെ 3 മെഗാ വാട്ടിന്റെ ചെറുകിട ജലവൈദ്യു തി ഉൽപാദനവും മുടങ്ങി. ഇപ്പോൾ 100 മെഗാവാട്ട് വൈദ്യു തി ഉൽപാദനം വൈകിട്ടാണ് ആരംഭിച്ചിരുന്നത്. കാലവർഷ ത്തിൽ ഡാം നിറയുന്നതോടെ ദി വസേന 24 മണിക്കൂറും മെഷീൻ പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. കാലവർഷത്തിൽ തന്നെ പെൻ സ്‌റ്റോക്ക് തകരാർ സംഭവിച്ചതോ ടെ കെഎസ്ഇബിക്ക് ലക്ഷക്ക ണക്കിനു രൂപയാണ് നഷ്ടം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി