ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമനം
കോഴിക്കോട് : ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു. 2025-26 അദ്ധ്യയന വർഷത്തിലേയ്ക്ക് ഇക്കണോമിക്സസ്, ഇംഗ്ലീഷ്, മലയാളം, ജേർണലിസം, ഹിന്ദി, ഫ്രഞ്ച്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.
യു.ജി.സി-നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിശദ വിവരങ്ങൾക്കും അഭിമുഖത്തിൻ്റെ ക്രമീകരണങ്ങൾക്കും www.devagiricollege.org വെബ് സൈറ്റ് സന്ദർശിക്കുക.
ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്‌തവരും, യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യതകൾ ഉള്ളവരുമായിരിക്കണം.
താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, അധ്യാപന പരിചയം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, അവാർഡുകൾ മുതലായ ആധികാരിക രേഖകളും, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്‌തതിന്റെ രേഖയുമായി അഭിമുഖ ദിവസം കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്
അഭിമുഖ ദിവസം
19. 05. 2025
ഇംഗ്ലീഷ് - രാവിലെ 9.30 ന്.
പൊളിറ്റിക്കൽ സയൻസ് ഉച്ചയ്ക്ക് 1.30 ന്.
ഹിസ്റ്ററി ഉച്ചയ്ക്ക് 2.30 ന്
ഇക്കണോമിക്സ്‌സ് : വൈകീട്ട് 3.00 മണിക്ക്.
20.05.2025
മലയാളം രാവിലെ 9.30 ന്.
ജേർണലിസം : 11.30 ന്.
ഹിന്ദി : 1.30 ന്
ഫ്രഞ്ച് : 2.30 ന്.
21. 05. 2025
മാത്തമാറ്റിക്സ് 9.30 ന്.
സ്റ്റാറ്റിസ്റ്റിക്സ് : 1.30 ന്
22.05.2025
ഫിസിക്സ് : 9.30 ന്.
കെമിസ്ട്രി: 1.30 ന്.
23.05.2025
ബോട്ടണി: 9.30 ന്.
ഫിസിയോളജി: 1.30 ന്.
സുവോളജി : 2. മണിക്ക്.
24.05.2025
സൈക്കോളജി : 9.30

Comments
Post a Comment