ചക്കിട്ടപാറയിൽ മലയോര ഹൈവേയുടെപണി മുടങ്ങില്ല
കോൺക്രീറ്റ് സ്ലാബ് സ്‌ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്
✒️ ജോബി മാത്യു
ചക്കിട്ടപാറ : മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ടിൽ തലച്ചിറ - കുറ്റിപ്പിലായി റോഡ് തുടങ്ങുന്ന മേഖല വെട്ടി പ്പൊളിച്ച് ഗതാഗതം മുടങ്ങിയ പ്രശ്നത്തിനു പരിഹാരമായി. കഴിഞ്ഞ ഞായറാഴ്ച ജനങ്ങളുടെ യാത്രാദുരിതം സംബന്ധിച്ച് വാർത്ത നൽകിയതിനെ തുടർന്നാണ് അടിയന്തരമായി പണി പൂർത്തീകരിച്ചത്.
ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയാണ് പണി നടത്തുന്നത്. ഓവുചാലിന് വേണ്ടി റോഡ് പൊളിച്ചിട്ട ശേഷം 4 ദിവസത്തോളമായി ഒരു പ്രവൃത്തിയും നടത്താതിരുന്നതോടെ ജനങ്ങൾ പരാതി ഉന്നയിച്ചിരുന്നു.
പാതയോരത്ത് ഓവുചാൽ നിർമിച്ച് സ്ലാബ് സ്‌ഥാപിച്ചതോടെ വാഹന സർവീസ് ആരംഭിച്ചു.
പണി മുടങ്ങിയതോടെ തലച്ചിറ, കുറ്റിപ്പിലായി മേഖലയിലെ 40 കുടുംബങ്ങൾ ദുരിതം അനുഭവിച്ചിരുന്നു. കോൺക്രീറ്റിനു കമ്പി ഇല്ലെന്നാണ് കരാറുകാരൻ കാരണം പറഞ്ഞിരുന്നത്. കോൺക്രീറ്റ് ചെയ്തിട്ടിരുന്ന സ്ലാബ് സ്ഥാപിച്ചാണ് ഇപ്പോൾ ഗതാഗത പ്രശ്നം പരിഹരിച്ചത്.
റോഡ് പ്രവ്യത്തി പല ഭാഗത്തും തുടങ്ങി വച്ചതിനു ശേഷം പൂർത്തീകരിക്കുന്നില്ലെന്നും ജനങ്ങൾ പരാതി പറയുന്നു

Comments
Post a Comment