ടാറിങ് പൊട്ടിപ്പൊളിഞ്ഞു; കാളങ്ങാലി - ഒടിക്കുഴി റോഡിൽ യാത്രാ ദുരിതം
കൂരാച്ചുണ്ട് : പഞ്ചായത്തിലെ 3, 9 വാർഡുകളിലൂടെയുള്ള കാള ങ്ങാലി ഒടിക്കുഴി റോഡിൽ ടാറി ങ് പൊട്ടിപ്പൊളിഞ്ഞ് യാത്രാ ദുരി തം. കാളങ്ങാലി ജംക്‌ഷൻ മുതൽ ഒടിക്കുഴി ജംക്ഷൻ വരെയുള്ള 300 മീറ്ററോളം ദൂരമാണ് ടാറിങ് തകർന്ന് കുഴി രൂപപ്പെട്ട് ചെളിനിറഞ്ഞത്.
കൂരാച്ചുണ്ട് ടൗൺ, ചക്കിട്ടപാറ ഭാഗങ്ങളിലേക്ക് കല്ലാനോട് നിന്നും പൂവത്തുചോല, ഒടിക്കുഴി വഴി ബൈപാസ് റോഡായി ഉപ യോഗിക്കുന്ന പ്രധാന പാതയു ടെ ഭാഗമാണ് തകർന്നത്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന
പഞ്ചായത്തിൻ്റെ അധീനതയിലു ള്ള റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാതെ പഞ്ചായ ത്ത് അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ജലജീവൻ പദ്ധതിക്ക് വെട്ടിപ്പൊളിച്ച റോഡു കൾ ഉടൻ നവീകരിക്കണമെന്നും സിപിഐ ബ്രാഞ്ച് കമ്മിറ്റി യോ ഗം ആവശ്യപ്പെട്ടു. ടി.കെ.ശിവദാ സൻ അധ്യക്ഷത ഷത വഹിച്ചു. എ. കെ.പ്രേമൻ, വിനു മ്ലാക്കുഴിയിൽ, കുട്ട്യാലി കുനിയിൽ, തോമസ് പുന്നമറ്റത്തിൽ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment