മലയോര ഹൈവേ; ചക്കിട്ടപാറ ; പിള്ളപ്പെരുവണ്ണ മുക്കിൽ റോഡിന് വീതി കുറവാണെന്ന് പരാതി
✒️രാജൻ വർക്കി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി- ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേയുടെ പണി പല ഭാഗത്തും മുടക്കമില്ലാതെ നടക്കുന്നത് നിസഹായതോടെയും നോക്കി നിൽക്കുകയാണ് പിള്ളപ്പെരുവണ്ണ മുക്കിലെ തോട്ടത്തിൽ മു ഹമ്മദും ഭാര്യ നഫീസയും. ഉപജീവനത്തിനായുള്ള മുഹമ്മ ദിന്റെ കട സ്ഥിതി ചെയ്യുന്ന റോ ഡ് ഭാഗം ക്രമാധീതമായി മണ്ണിട്ടും കോൺക്രീറ്റ് ചെയ്തും ഉയ ർത്തിയതോടെ അഞ്ച് മാസമാ യി കടയിലേക്ക് ആളുകൾക്ക് പോകാനും വരാനും കഴിയാതാ യി. ഇതോടെ കച്ചവടം പ്രതിസ ന്ധിയിലായിരിക്കുകയാണ്. ഇവ രുടെ വീടും ഇവിടെയാണ്.
ഇപ്പോൾ ഹൈവേയുടെ പ്രവൃത്തി നിലച്ചിരിക്കുകയാണ്. കമ്പി തീർന്നു പോയി എന്നാണ് പറയുന്നത്. ഈ ഭാഗത്ത് ഹൈ വേയുടെ പണി എത്രയും വേഗം തീർന്നു കിട്ടാനുള്ള പ്രാർഥനയി ലാണ് മുഹമ്മദിന്റെ കുടുംബം. കടയിലേക്ക് കടക്കാൻ ശരിക്കൊരു വഴിയില്ല. പൊടിയും മണ്ണും കൊണ്ടുള്ള ശല്യം വേറെയും.
ക്ഷേത്രം ഭാഗത്തേക്കുള്ള പാ തയുടെ സ്ഥിതിയും ദുഷ്‌കരമാണ്. പിള്ളപ്പെരുവണ്ണ മുക്കിൽ പാതയുടെ സ്ഥലം പരമാവധി ഉപ യോഗിച്ച് വീതി കൂട്ടി ഹൈവേ നി ർമിച്ചില്ലെങ്കിൽ അപകട പരമ്പര തന്നെ അരങ്ങേറും. റോഡിനു നല്ല വളവും ഇറക്കവുമുള്ള ഭാഗമാ ണിത്. 14 മുതൽ 16 മീറ്റർ വരെ വീതിയിലാണ് ഹൈവേ ഇവിടെ പ്രവർത്തി നടത്തേണ്ടത്. അതേ സ മയം പതിനൊന്നര മീറ്ററിൽ താഴെ മാത്രം വീതിയിലാണ് റോഡ് പണിയുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുമ്പുണ്ടായി രുന്ന റോഡിൻ്റെ സ്ഥലം ഉപയോഗ യോഗ്യമാക്കാത്തതിനാൽ പാത വളരെ ഇടുങ്ങിയ നിലയിലാ ണിപ്പോഴുള്ളത്. ചെറു വാഹന ങ്ങൾക്ക് പോലും സൈഡ് കൊ ടുക്കാനുള്ള വീതി റോഡിനില്ല. റോഡിൻ്റെ സ്ഥലം പലരും ഇവിടെ കൈവശപ്പെടുത്തിയിട്ടുണ്ടെ ന്ന സംശയവും നാട്ടുകാർക്കു ണ്ട്.
താലൂക്ക് സർവെയർ ഈ ഭാ ഗവും അളന്ന് തിട്ടപ്പെടുത്തണ മെന്ന ആവശ്യം ശക്തമാണ്. പണി എത്രയും പെട്ടെന്ന് തീർത്ത് മുഹമ്മദിൻ്റെ കടയെ തടവറയി ൽ നിന്നു മോചിപ്പിക്കുകയും വേ ണം. കേരളാ റോഡ് ഫണ്ട് ബോ ർഡാണ് മലയോര ഹൈവേയു ടെ നടത്തിപ്പുകാർ

Comments
Post a Comment