കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയിൽ പിഴവ് ; യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചുമാറ്റി




ഇടതുകാലിലെ അഞ്ചും ഇടതുകയ്യിലെ നാലും വിരലുകൾ നീക്കി: നടപടിക്ക് പൊലീസ്


തിരുവനന്തപുരം :   അടിവയറ്റിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ നട ത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതി യുടെ 9 വിരലുകൾ മുറിച്ചുമാറ്റി. യുഎസ്‌ടി ഗ്ലോബലിലെ സോ ഫ്റ്റ്വെയർ എൻജിനീയർ എം.എ സ് നീതുവിന്റെ (31) ഇടതുകാലി ലെ അഞ്ചും ഇടതുകയ്യിലെ നാ ലും വിരലുകളാണ് നീക്കിയത്. മു റിവ് ഉണങ്ങാത്ത അടിവയറിൽ തൊലി വച്ചുപിടിപ്പിച്ചു. വലതുകാലും കയ്യും ചികിത്സിച്ചു ഭേദമാ ക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഫെബ്രുവരി 22 നാണ് കഴക്കുട്ടം കുളത്തൂർ തമ്പുരാൻമുക്കിലെ കോസ്മറ്റിക് ആശുപ്രതിയിൽ കൊഴുപ്പു നീക്കാനുള്ള ശസ്ത്ര ക്രിയ നടന്നത്. പിറ്റേന്നു ക്ഷീണ മുണ്ടെന്ന് അറിയിച്ചെങ്കിലും ഡോ ക്ടർമാർ കാര്യമായെടുത്തില്ല. 24ന് സ്‌ഥിതി വഷളായതിനെ തു ടർന്നു ക്ലിനിക്കിലെത്തിച്ചു. രക്ത സമ്മർദം കുറഞ്ഞെന്നറിയിച്ച് ക്ലി നിക്കിലെ ഡോക്ട‌ർ നഗരത്തി ലെ സ്വകാര്യ ആശുപ്രതിയിലേ ക്കു മാറ്റി.

തുടർന്നു ഹ്യദയാഘാതം ഉണ്ടായെന്നും തിവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായി രുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് 21 ദിവ സം നീതു വെന്റിലേറ്ററിൽ ചികി ത്സയിലായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി