കൂരാച്ചുണ്ടിൽ ആരോഗ്യ സേന അംഗങ്ങൾക്കുള്ള പരിശീലനം നൽകി



കൂരാച്ചുണ്ട് :  ഗ്രാമ പഞ്ചായത്തിൽപ്പെട്ട കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെയും കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ സേന അംഗങ്ങൾക്കുള്ള മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ് നടത്തി. വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷാനവാസ് ഇ സ്വാഗതം പറഞ്ഞു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിമിലി ബിജു വിഷയാവതരണം നടത്തി. മെമ്പർമാരായ ആൻസമ്മ, സി ഡി എസ് ചെയർപേഴ്‌സൺ കാർത്തിക വിജയൻ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കൂരാച്ചുണ്ട് ഹെൽത് ഇൻസ്‌പെക്ടർ ക്ലാസ്സെടുത്തു. ആരോഗ്യ വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, സി ഡി എസ് പ്രവർത്തകർ പങ്കെടുത്തു. 230 ഓളം കുടുംബശ്രീ യൂണിറ്റുകളാണ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലുള്ളത്. ഓരോ യൂണിറ്റിലും ആരോഗ്യപ്രവർത്തകരുണ്ട്. അവരെയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ബ്രഹത്തായ പരിശീലനപരിപാടിയാണ് നടത്തിയത് . 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി