തിരക്കിൽ വീർപ്പുമുട്ടി കൂരാച്ചുണ്ട് നഗരം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : നിത്യേന നൂറുക ണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കൂരാച്ചുണ്ട് ടൗൺ ഗതാഗത കുരുക്കിൽ വീർ പ്പുമുട്ടുന്നു. സ്വകാര്യ വാഹന ങ്ങൾ തലങ്ങും വിലങ്ങും നിർ ത്തിയിടുന്നതും അങ്ങാടിയി ലെ വീതി കുറഞ്ഞ റോഡിന് ഉൾകൊള്ളാൻ കഴിയാത്ത വി ധമുള്ള വാഹനപെരുപ്പവുമാ ണ് അനുദിനം വികസിക്കുന്ന കൂരാച്ചുണ്ട് ടൗണിനെ രൂക്ഷ മായ ഗതാഗത കുരുക്കിലാ ക്കുന്നത്.

ടൗണിൽ റോഡിന് വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം കടന്ന് പോകാൻ കഴിയാത്ത അവസ്ഥയുണ്ട്.

ബസ്,ലോറി പോലെയുള്ള വലിയ വാഹനങ്ങൾ സഞ്ച രിക്കുമ്പോഴും പാതയോരത്ത് നിർത്തുമ്പോഴും വലിയ ഗതാ ഗത തടസ്സമാണ് ഉണ്ടാകാറുള്ളത്. കോഴിക്കോട് ഉൾപ്പെ ടെയുള്ള ദൂരെ സ്ഥലങ്ങളിലേ ക്ക് ജോലിക്ക് പോകുന്നവരും മറ്റും പാതയോരത്ത് വാഹന ങ്ങൾ നിർത്തി പ്പോകുന്നതി നാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് കടകളിലേക്കുക യറാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.

കുരുക്കഴിക്കാൻ പഞ്ചായത്ത്

അങ്ങാടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനാ യി പഞ്ചായത്ത് ഭരണസമി തിയുടെ നേതൃത്വത്തിൽ സർ വകക്ഷിയോഗം ചേർന്നു. രാ ഷ്ട്രീയ പാർട്ടി - വ്യാപാരി സംഘടന ഭാരവാഹികൾ, പോലീസ്ഉദ്യോഗസ്ഥർ, ജനപ്രതിനിധി കൾ എന്നിവർ പങ്കെടുത്തു.

നിലവിലെ ഗതാഗതക്കുരു ക്കിന് പരിഹാരമായി ബാലു ശ്ശേരി റോഡ് ജങ്ഷനിലും, പേരാമ്പ്ര റോഡ് ജങ്ഷനി ലും വാഹനങ്ങൾ നിറുത്തി യിടാൻ പാടില്ലെന്ന് തീരുമാനി ച്ചു. നിലവിൽ പോലീസ് സാ ന്നിധ്യമില്ലാത്ത വൈകുന്നേ രം അഞ്ച് മുതൽ ഏഴ് മണി വരെ പോലീസ് സാന്നിധ്യം ഉറ പ്പു വരുത്താൻ തീരുമാനിച്ചു. കച്ചവട സ്ഥാപന ഉടമകളുടെ വാഹനങ്ങൾ സ്ഥാപനങ്ങൾ ക്ക് സമീപം പാർക്ക് ചെയ്യുന്ന ത് അനുവദനീയമല്ല.

കഴിഞ്ഞ തവണത്തെ സർ വകക്ഷി യോഗത്തിൽ വാഹനങ്ങളിൽ എത്തുന്നവർ ക്ക് കടകളിൽനിന്ന് സാധന ങ്ങൾ വാങ്ങുന്നതിന് റോഡരി കിൽ പത്ത് മിനിറ്റ് വരെ നിർ ത്തിയിടാൻ അനുവദിച്ചിരുന്നു വെങ്കിലും മണിക്കൂറുകളോ ളം നിർത്തിയിടുന്ന സ്ഥിതിയാണുള്ളത്.

അനാവശ്യമായി കടകളു ടെ മുന്നിൽ ഇരുചക്രവാഹന ങ്ങൾ നിറുത്തിയിട്ട് പോകുന്ന ത് ശ്രദ്ധയിൽപ്പെട്ടാൽ പോലീ സിൽ റിപ്പോർട്ട് ചെയ്യാനും തീ രുമാനിച്ചു.

കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ ക്ക് ആവശ്യമായ നിശ്ചിതസ്ഥ ലം ഒഴിവാക്കി സ്വകാര്യ വാഹ നങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യം ഒരുക്കണമെന്നും ആവ ശ്യമുയരുന്നുണ്ട്.

പേ ആൻഡ് പാർക്കിങ് സം വിധാനം ഉപയോഗപ്പെടുത്തി യും, അങ്ങാടികൾ അല്ലാത്ത ഭാഗങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്ത് സഹകരിക്ക ണമെന്നാണ് അധികൃതർ പറ യുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്ര സിഡന്റ് ഒ.കെ.അമ്മദ് അധ്യ ക്ഷനായി.

വൈസ് പ്രസിഡന്റ് വിൻസി തോമസ്, സെക്രട്ടറി ഇ.ഷാന വാസ്, ഗ്രാമപ്പഞ്ചായത്തംഗ ങ്ങൾ, രാഷ്ട്രീയ പാർട്ടി - വ്യാ പാരി സംഘടന പ്രതിനിധി കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി