ആറുപതിറ്റാണ്ടിൻ്റെ ഓർമ്മത്തിളക്കവുമായി കക്കയത്ത് ഒരു ഒത്തുചേരൽ




കൂരാച്ചുണ്ട് : കക്കയം കെഎ സ്ഇബി സെക്‌ഷനിൽ ആദ്യ കാലത്ത് ജോലി ചെയ്തിരുന്ന വരും, കക്കയം കെഎച്ച്‌ഇബി ഗവ. എൽപി സ്കൂളിൽ പഠിച്ച ജീവനക്കാരുടെ മക്കളുടെയും മെഗാസംഗമം തലമുറകളുടെ സംഗമവേദിയായി.

ഒട്ടേറെ ചരിത്ര മുഹൂർത്ത ങ്ങൾക്ക് സാക്ഷ്യം വഹിച്ച മലയോര കുടിയേറ്റ മേഖലയായ കക്കയത്ത് കെഎസ്ഇബിയുടെ സഹകരണത്തോടെ പ്ര ദേശത്തെ വിദ്യാഭ്യാസ പിന്നാ ക്കാവസ്ഥയ്ക്ക് പരിഹാരമായാ ണ് 1964 സ്കൂൾ സ്ഥാപിച്ചിരു ന്നത്. കെഎസ്ഇബിയുടെ പ്ര വർത്തനങ്ങൾ സജീവമായ ആദ്യ കാലത്ത് പദ്ധതി പ്രദേ ശത്തെ ജീവനക്കാരുടെ മക്ക ളെല്ലാം ഈ സ്കൂളിലാണ് പഠി ച്ചിരുന്നത്.

കെഎസ്ഇബി നോർത്ത് മലബാർ ചീഫ് എൻജിനീയർ ഹരീശൻ മുട്ടാൽ ഉദ്ഘാ ടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു.

കക്കയം കെ.ജി. ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ എൻ.ഇ. സലീം, ജോൺ അലക്സാണ്ടർ, കെ.കെ.കറപ്പുകുട്ടി, പി. മോഹനൻ, എം.ബാലകൃ ഷ്ണൻ, സജി കുഴിവേലിൽ, ഗ്രൂ പ്പ് സെക്രട്ടറി വി.ഗോപി എന്നി വർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി