എട്ടു കൊല്ലം കാത്തിരുന്ന് ആ മോതിരം തിരികെ വന്നു




മരുതോങ്കര : ആ മോതിരം ആ വീട്ടിലേക്കുള്ളതു തന്നെയാണ്, അല്ലെങ്കിൽ 8 വർഷത്തിനു ശേഷം മണ്ണ് അതു തിരികെ നൽകില്ലായിരുന്നല്ലോ.

പഞ്ചായത്ത് 7-ാം വാർഡിലെ കോതോട് വാഴയിൽ പൊയിൽ റിട്ട. അധ്യാപികയായ സുനില ബാലചന്ദ്രന്റെ വീട്ടുപറമ്പിൽ എട്ടു കൊല്ലം മുൻപ് വീണു പോയ സ്വർണമോതിരമാണ് തൊഴിലുറപ്പു തൊഴിലാളികളുടെ ജോലിക്കിടെ തിരികെ കിട്ടിയത്. പത്തരമാറ്റ് സ്വർണത്തിളക്കമുള്ള സത്യസന്ധതയോടെ മോതിരം വീട്ടുടമസ്ഥയ്ക്കു നൽകി തൊഴി ലാളികൾ മാതൃകയാകുകയും
ചെയ്തു.

സുനില ബാലചന്ദ്രന്റെ മകൻ സുബിന്റെ ഭാര്യ അനുശ്രീയുടെ മുക്കാൽ പവൻ തൂക്കം വരുന്ന മോതിരമാണ് പണ്ട് നഷ്ടപ്പെട്ട ത്. മേറ്റ് എം.പി.മിനിയുടെസൈറ്റിൽ ജോലി ചെയ്തിരുന്ന കുളിക്കുന്നുമ്മൽ മല്ലിക, വലിയപ റമ്പത്ത് സുജ, മുണ്ടക്കുറ്റി ശോഭഎന്നിവർക്കാണ് ബണ്ട് നിർമാ ണത്തിനിടെ സ്വർണാഭരണം കി ട്ടിയത്.

ഉടൻ സുനില ബാലചന്ദ്രന് കൈമാറി. 35 തൊഴിലാളികളാണ് സുനില ബാലചന്ദ്രന്റെ വീട്ടുപറ മ്പിൽ ഇന്നലെ ജോലിക്ക് ഉണ്ടാ യിരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി