ചക്കിട്ടപാറയിൽ മലയോര ഹൈവേ പ്രവൃത്തി: തർക്കം തുടരുന്നു.. " ഭിന്നത വീതിയെച്ചൊല്ലി "


✒️ജോബി മാത്യു

ചക്കിട്ടപാറ : മലയോര ഹൈവേയുടെ പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റീച്ചിന്റെ ഭാഗമായ ചക്കിട്ടപാറ ടൗണിൽ റോ ഡിന്റെ അതിർത്തി നിർണയിക്കു ന്നതിൽ തർക്കം തുടരുന്നു. പാത യുടെ വീതി ടൗണിൽ പലയിടങ്ങ ളിലും വ്യത്യസ്തമാണെന്നാണു പ്രധാന ആക്ഷേപം.

1981ൽ പൊതുമരാമത്ത് വകു പ്പ് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ ഭൂമി ഏറ്റെടുത്തപ്പോൾ ഉള്ള റവന്യു രേഖ പ്രകാരം താ ലൂക്ക് സർവേയർ പാതയുടെ ഭൂ മി അളന്നു മാർക്ക് ചെയ്ത ശേഷം പ്രവൃത്തി ആരംഭിച്ചാൽ മതിയെന്നാണ് ജനങ്ങൾ പറയു ന്നത്. റോഡിന്റെ ചില ഭാഗങ്ങ ളിൽ 12 മീറ്ററിൽ കൂടുതലുണ്ട്.

ആ ഭാഗത്ത് പ്രവൃത്തി 12 മീറ്ററിൽ മാത്രം ചെയ്യുന്നത് ഭാവി യിൽ റോഡിന് ഏറ്റെടുത്ത ഭൂമിനഷ്ടമാകാൻ കാരണമാകുമെന്ന് പരാതി ഉയർന്നു.

താലൂക്ക് സർവേയർ റോഡി ന്റെ വീതി നിർണയിച്ചാൽ സർ ക്കാർ രേഖ പ്രകാരം തന്നെ പാ തയുടെ ഭൂമി കൃത്യമായി കണ്ട ത്തി അവ്യക്‌തത ഒഴിവാക്കാൻ സാധിക്കും. പഞ്ചായത്ത് അധി കൃതർ സർവേ നടത്താൻ കഴിയി ല്ലെന്ന നിലപാടിലാണ്. ഇതാണ് തർക്കത്തിനു കാരണം.

കഴിഞ്ഞ ദിവസം ടൗണിൽ വ്യാപാരികൾ പ്രവൃത്തി തടഞ്ഞിരുന്നു. തുടർന്ന് റോഡ് പണി താൽക്കാലികമായി നിർത്തിവച്ചി രിക്കുകയാണ്. സർക്കാർ രേഖ പ്രകാരം താലൂക്ക് സർവേയർ റോഡിന്റെ വീതി നിർണയിക്കണ മെന്നാണു വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെടു ന്നതെന്ന് പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി