സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡ് സ്വന്തമാക്കി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിൻ്റെ ഇരുനിറം.



ചക്കിട്ടപാറ :
 മികച്ച സോഷ്യൽ അവയർനെസ്സ് ചിത്രമായി ഇരുനിറം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡ് നേടി
 



സൊസൈറ്റി ചെയർമാൻ സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരി യത്, വൈസ് ചെയർമാൻ കാര്യവട്ടം ശ്രീകണ്‌ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു, സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



സിജി മലോല നിർമ്മിക്കുന്ന 
ജിന്റോ തോമസിന്റെ ആദ്യ ഫീച്ചർ സിനിമയാണ് ഇരുനിറം. സംസ്ഥാന പുരസ്കാരം നേതാവും ബാലതാരവുമായ തന്മയ സോൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സെൻസറിങ് പൂർത്തിയാക്കിയ ചിത്രം റിലീസിനു തയാറെടുക്കുന്നു.


പ്രസിദ്ധ നാടക നടൻ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററി ജിൻ്റോ തോമസിൻ്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നു

സംവിധായക്കാരയ സിബി മലയിൽ, ലിയോ തദ്ദേവൂസ് എന്നിവരുടെ ശിഷ്യനായി സിനിമയിലെത്തിയ ജിന്റോ തോമസ് സംസ്ഥാന പുരസ്‌കാരം കിട്ടിയ കാടകലം സിനിമയുടെ തിരക്കഥാകൃത്തായിരുന്നു.

ആന്തോളജി ചിത്രം പടച്ചോന്റെ കഥകളിൽ അന്തോണി എന്ന സെഗ്മെന്റും ജിന്റോ ഒരുക്കിയിരുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി