കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏപ്രിൽ മാസത്തിൽ നൂറു മേനി വിളയിച്ച് തൊഴിലുറപ്പ് പദ്ധതി






കൂരാച്ചുണ്ട് : 2025 - 2026 സാമ്പത്തിക വർഷത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏപ്രിൽ മാസത്തിൽ 9,600 ഓളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന് സാധിച്ചു. 917 കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭ്യമായത്. ഏപ്രിൽ ഒന്നിന് തന്നെ തൊഴിൽ ദിനങ്ങൾ ആരംഭിക്കുവാനും എല്ലാ വാർഡുകളിലെയും തൊഴിലുറപ്പ് ഗ്രൂപ്പുകളെ ഒരേസമയം പ്രവർത്തനസജ്ജമാക്കുവാനുമുള്ള സാങ്കേതിക സഹായങ്ങൾ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിച്ചത് കൊണ്ടും കൂടിയാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും സ്ഥായിയായ ആസ്തികൾ സൃഷ്ടിക്കുന്നതിലും, തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ലഘൂകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒരു സ്‌കീം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതി വളരെ പ്രാധാന്യമര്ഹിക്കുന്നുണ്ട്.


പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റമറ്റ രീതിയിൽ തൊഴിൽ ദിനങ്ങൾ കൈകാര്യം ചെയ്ത വാർഡ് മെമ്പർമാർ, ടീമിന്റെ മേറ്റുമാർ, അക്രഡിറ്റഡ് അസിസ്റ്റന്റ് എഞ്ചിനിയർ, ഓവര്സിയര്മാര്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, തുടങ്ങിയ മുഴുവനാളുകളെയും അഭിനന്ദിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ഓ കെ അമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി പുതുകുന്നേൽ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഡാർലി അബ്രഹാം പുല്ലാംകുന്നേൽ, മെമ്പർമാരായ അരുൺ ജോസ്,സിമിലി ബിജു, റസീന യൂസഫ് തുടങ്ങിയവർ സംസാരിച്ചു. ഓവർസിയർ സലജാ യോഗത്തിൽ നന്ദി അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി