രാത്രി വീടിനുള്ളിൽ പുലി; കുട്ടിയെ തട്ടിയിട്ടു: നായയെ കടിച്ചെടുത്തു



പുലി കയറിയത് മൂന്നു കുഞ്ഞുങ്ങൾ ഉറങ്ങിക്കിടന്ന ഒറ്റമുറി വീട്ടിൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് : പുലി രാത്രി കട്ടിലിൽ ചാടിക്കയറിയതിന്റെയും തന്നെ തട്ടി താഴെയിട്ടതിന്റെയും ഞെട്ടലിലാണു മൂന്നരവയസ്സുകാരി അവനിക. അവളുടെ മാതാപി താക്കളാവട്ടെ, കുഞ്ഞിന്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ട തിന്റെ ആശ്വാസത്തിലും. ഉറങ്ങി ക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ട രികിൽ നിന്നു നായയെ കടിച്ചെ ടുത്തു പാഞ്ഞ പുലി ഈ വീടി ന്റെയും നാടിന്റെയും ഉറക്കംകെ ടുത്തുന്നു.

മലമ്പുഴ അകമലവാരത്ത് എലിവാൽ സ്വദേശി കെ.കൃ ഷ്ണന്റെ ഒറ്റമുറി വീടിനകത്താ ണ് വാതിൽ മാന്തിപ്പൊളിച്ചു പു ലി കയറിയത്. മുറിക്കുള്ളിൽ കെട്ടിയിട്ടിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയായിരുന്നു : ലക്ഷ്യം. നായയുടെ നേരെ ചാടു ന്നതിനിടെയാണ് പുലി ദേഹത്തു : തട്ടി മൂന്നരവയസ്സുകാരി അവ നിക കട്ടിലിൽനിന്നു താഴെ വീണ ത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചിൽകേട്ട് ഉണർന്നപ്പോൾ കണ്ടത് നായയെ കടിച്ചു പിടിച്ചുനിൽക്കുന്ന പുലിയെ. കട്ടി ലിലുണ്ടായിരുന്ന പൗർണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയും കൂടി ചേർത്തുപിടിച്ച് ലത നിലവി ളിച്ചു. വീടിനുപുറത്ത് ഉറങ്ങുക യായിരുന്ന കൃഷ്ണൻ വന്നപ്പോ ഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച 'റോക്കി' എന്ന നായയെയാണു പുലി പിടിച്ചത്. മുൻപും പുലി പിടിക്കാൻ ശ്രമിച്ചതിനാലാണു രാത്രി അകത്തു കെട്ടിയിടാൻ തുടങ്ങിയത്.

തകർന്നു വീഴാറായ ഒറ്റമുറി വീട്ടിൽ കഴിയുന്ന കുടുംബം ഇപ്പോഴും പുലിപ്പേടിയിലാണ്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കു ടുംബങ്ങൾകുടി ഇവിടെയുണ്ട്. 2017 ൽ ഇവിടെ സൗരോർജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി