ലഹരി തകർക്കുന്ന ജീവിതങ്ങൾ
പെരുവണ്ണാമൂഴി : തുടർച്ചയായ ദുരന്തങ്ങൾ വേട്ടയാടുകയാണ് ചക്കി ട്ടപാറ പഞ്ചായത്തിലെ മുതുകാ ട് കുളത്തൂർ ആദിവാസി ഉന്നതി യിലെ വിൽസൻറെ കുടുംബത്തെ. 2019 നവംബറിലാണ് വിൽസൻ്റെ ഭാര്യ റീന (45) കൊല്ലപ്പെടുന്നത്. മകൻ സുനിൽ കൊലപ്പെടുത്ത യതാണെന്നാണ് പോലീസ് അന്വേ ഷണത്തിൽ കണ്ടെത്തിയത്. ഈ കേസിൽ മകൻ സുനിൽ ഇപ്പോൾ ജയിലിലാണ്. കൊലപാതകം നടത്തുമ്പോൾ 21 വയസ്സായിരുന്നു സുനിലിന് പ്രായം.
മദ്യം നൽകാത്തതുമായി ബന്ധ പ്പെട്ട തർക്കമാണ് കൊലപാതക ത്തിൽ കലാശിച്ചെതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. ഈ കേ സിൻ്റെ അന്വേഷണത്തിനിടയിൽ സഹോദരൻ്റെ മരണവും കൊല പാതകമാണെന്ന് തെളിഞ്ഞു. സു നിൽതന്നെയാണ് ഇതിനും ഉത്തര വാദിയെന്നാണ് പോലീസ് അന്വേ ഷണത്തിൽ തെളിഞ്ഞത്. 2018 ജൂ ലായിലാണ് സഹോദരൻ അനു മരിച്ചത്. വീടിനുസമീപത്തെ പറ മ്പിൽ മരത്തിൽ തൂങ്ങിമരിച്ചനില യിൽ കാണപ്പെടുകായിയരുന്നു. ആറുവർഷത്തിനുശേഷം വിൽസൻ്റെ മറ്റൊരുമകൻ വിപിനിനെ (23) തിങ്കളാഴ്ച രാത്രി വീടിനുസമീപത്തെ - ഷെഡ്ഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇനി രണ്ടുമക്കൾ മാ ത്രമാണ് വിൽസന് ബാക്കിയുള്ളത്. ചെറുപ്രായത്തിൽത്തന്നെ ആദി വാസി ഉന്നതിയിലുള്ളവർ മദ്യത്തി - ന് അടിമയാകുകയാണെന്നാണ് പ്ര ദേശത്തെ പൊതുപ്രവർത്തകർ പറയുന്നത്. സ്ത്രീകളും ലഹരിയു ടെപിടിയിലാണ്. കിട്ടുന്ന പണംമു ഴുവൻ മദ്യത്തിനായി ചെലവഴിക്കു ന്നതോടെ സമ്പാദ്യമെന്നു പറയാൻ ഒന്നുമുണ്ടാകുന്നില്ല. വിൽസൻ്റെ വീട്ടിൽത്തന്നെ മുൻപ് അമ്മയും . അച്ഛനുമെല്ലാം ചേർന്നിരുന്ന് മദ്യ പിക്കുമായിരുന്നെന്നാണ് പുറത്തു വന്ന വിവരം. പിന്നെ വഴക്കും അടി പിടിയുമാകും. ഇളയമക്കൾക്കൊ ക്കെ ആദ്യം വീട്ടിൽനിൽക്കുന്നത് പേടിയായിരുന്നു. ബന്ധുവീട്ടിൽ ഇവർ അഭയംതേടും.
ഒരേക്കർ ഭൂമി സർക്കാർ നൽകി യപ്പോഴാണ് വിൽസൻ്റെ കുടുംബം തലയാടുനിന്ന് മുതുകാട്ടേക്കെത്തി യത്. ഒട്ടേറെ ആത്മഹത്യകൾ അടു ത്തകാലത്ത് കുളത്തൂർ ആദിവാ സി ഉന്നതിയിൽ ഉണ്ടായിട്ടുണ്ട ന്ന് ഊരുമൂപ്പൻ ബാലൻ ചൂണ്ടി കാട്ടുന്നു. ലഹരിയുടെ അടിമക ളാകുന്നതുമായി ബന്ധപ്പെട്ട പ്രശ്ന ങ്ങളാണ് ആത്മഹത്യ വർധിക്കുന്ന തിന് പ്രധാനകാരണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

Comments
Post a Comment