തലയാട് ചക്ക മോഷണം പെരുകുന്നു
തലയാട് : തലയാട് മേഖലയിൽ ചക്ക മോഷണം വ്യാപകമായി. ചക്ക ഉൽപന്നങ്ങൾക്ക് നാട്ടിൽ പ്രിയമേറിയതോടെയാണു മോഷ്ടാക്കൾ ചക്കയിലും കണ്ണുവച്ചു തുടങ്ങിയത്. ചക്ക വറുത്തതിനും പൊടിച്ചതിനും വലിയ വിലയാണ് ലഭിക്കുന്നത് .ഇതാണ് ചക്ക മോഷണം വ്യാപകമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
മൂത്ത് പാകമാകുന്നതിനായി ഉടമസ്ഥർ കാത്തിരിക്കുന്നതിനിടെയാണു പറമ്പുകളിൽ നിന്നു ചക്കകൾ
കൂട്ടത്തോടെ മോഷണം പോകുന്നത്. കഴിഞ്ഞ കാലങ്ങളിൽ ആർക്കും വേണ്ടാതെ വീണു നശിച്ചു പോയിരുന്ന ചക്കകളുടെ തലവര മാറ്റിയത് പുതിയ തരം ഉൽപന്നങ്ങളാണ്. ചക്ക വിഭവങ്ങൾക്ക് ഇപ്പോൾ വിഐ പി പരിഗണനയാണ് ലഭിക്കുന്ന ത്. മലയോര മേഖലയിലെ വലിയ പറമ്പുകളുടെ ഉടമസ്‌ഥ രിൽ പലരും മറ്റിടങ്ങളിലാണ് താമസിക്കുന്നത്. ആൾ സാന്നിധ്യമില്ലാത്തതു മുതലെടുത്താണ് ചക്ക മോഷണം തുടരുന്നത്

Comments
Post a Comment