കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് നിവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്




കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7 ) വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ  സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുന്നതാണ്.

വൈകുന്നേരം 4 മണിക്ക്  കൂരാച്ചുണ്ട്  പള്ളിയിലെ അനൗൺസ്മെന്റ് സംവിധാനമായ പള്ളി മണി മുഴങ്ങുന്ന സമയം പൊതു സ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ മാറി നിൽക്കേണ്ടതാണ്. മോക് ഡ്രിൽ സമയത്ത് 
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും അകത്തും പുറത്തുമുള്ള  ലൈറ്റുകൾ പൂർണ്ണമായും അണയ്ക്കേണ്ടതാണ്.

  പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കേണ്ടതാണ്.


 ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഒഴിവാക്കേണ്ടതും വാഹനങ്ങളിലുള്ളവർ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് തൊട്ടടുത്തസുരക്ഷിതമായ കെട്ടിടത്തിലേക്ക് പ്രവേശീക്കേണ്ടതുമാണ്.

പള്ളിയിൽ നിന്ന് കൂട്ടമണി മുഴങ്ങുമ്പോൾ എല്ലാവരും മോക്ക് ഡ്രില്ലിന്റെ ഭാഗമായി  15 മിനിട്ട്  സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മറ്റ് സുരക്ഷിതമായ  സ്ഥലങ്ങളിലേക്കോ മാറി നിൽക്കേണ്ടതാണ് എന്ന കാര്യം ഒരിക്കൽക്കൂടി അറിയിക്കുന്നു.

 ആശങ്ക വേണ്ട ജാഗ്രത മതി...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി