മലയോര ഹൈവേ ; ചക്കിട്ടപാറ അങ്ങാടിയിലെ അശാസ്ത്രീയ അതിര് അളവ് നിർണയത്തിനെതിരേ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്





ചക്കിട്ടപാറ: അങ്ങാടിയിലെ മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ അഴുക്ക് ചാലിൻ്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പരാതി മൂലം തടസപ്പെട്ടിരിക്കുകയാണ്.
റവന്യൂ വകുപ്പ് 1977 ൽ 12 മീറ്റർ വീതിയിൽ സ്ഥലമെടുപ്പ് നടത്തിയതാണ്.
പക്ഷേ ഇപ്പോൾ മറ്റൊരു അലൈൻമെൻ്റിൽ പ്രവൃത്തി നടത്തുകയാണെന്നാണ് വ്യാപാരികളും പൊതുജനങ്ങളും പറയുന്നത്.
താലൂക്ക് സർവ്വേയർ അതിരുകൾ അളന്ന് കണ്ടെത്തി ഹൈവേ നിർമ്മാണം സുഗമമാക്കണമെന്നും അത് വഴി പൊതു ജനങ്ങൾക്ക് ഉണ്ടായ ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണമെന്നും ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് റജി കോച്ചേരി ആവശ്യപ്പെട്ടു




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി