ഓട്ടിസം ബാധിച്ച മക്കൾക്കായി പത്ത് കുടുംബങ്ങൾ ഒന്നായപ്പോൾ പിറന്നത് കൂട്ടായ്‌മയുടെ നൂലിഴകളിൽ തുന്നിചേർത്ത മാലാഖമാരുടെ ലോകം




ആലപ്പുഴ :  അവർ ഒരു കുടുംബമായി മക്കൾക്കുവേണ്ടി .
ഇവിടെ ഒരാൾക്ക് പത്ത് അച്ഛനുമമ്മയും ഉണ്ട്. പത്തു തരത്തിലുള്ള വാത്സല്യം, ഉമ്മ കൾ, തീൻമേശയിൽ സ്നേഹ ത്തിന്റെ പത്തുതരം സ്വാദുകൾ... പിന്നെ ഒമ്പതുസഹോദരങ്ങളും.

കൂട്ടായ്മയുടെ നൂലിഴകളിൽ തുന്നിച്ചേർത്ത ഈ ഒറ്റക്കുടും ബത്തിന് ഏഞ്ജൽസ് വേൾഡ് എന്നുപേര്. ഓട്ടിസം ബാധിച്ച മക്കളെ ചേർത്തുപിടിച്ച് പത്തു കുടുംബങ്ങളാണ് ഒരിടത്ത് പാർക്കുന്നത്.

പൊതു അടുക്കളയിൽ പാ കംചെയ്ത ഭക്ഷണം ഒന്നിച്ച് രു ചിച്ച് സ്വന്തം കുട്ടികൾക്കൊ പ്പം മറ്റു കുട്ടികളെയും സ്നേഹി ച്ച് സംരക്ഷിച്ച് മണ്ണന്തലയിലെ 'ഏഞ്ജൽസ് വേൾഡ് കമ്യൂണിറ്റി ലിവിങ്ങിൽ അവർ മാറ്റത്തിന്റെ പുതിയ അധ്യായ ത്തിന് തുടക്കമിട്ടു.

കോവീഡ് സമയ ത്ത് മക്കൾ അനുഭവി ച്ചു മാനസികസമ്മർദം, വീർപ്പുമുട്ടൽ എന്നിവ എന്നിവ നേരിട്ടറിഞ്ഞ വരാണ് ഈ രക്ഷിതാക്കൾ.

മക്കളെ വീടിനു ള്ളിൽ ഒറ്റയ്ക്കാക്കി ജോ ലിക്ക് പോകാൻ കഴി യാത്ത അവസ്ഥ. അങ്ങനെ ഏഴു രക്ഷിതാക്കൾ ചേർ ന്ന് ആശയത്തിന് തുടക്കമിട്ടു.

2021 ഏപ്രിൽ 14-ന് പാറ്റൂരിലെ വാടകക്കെട്ടിടത്തിൽ ഡേ കെയർ മാതൃകയിൽ പ്രവർത്ത നം തുടങ്ങി. ഷിഫ്റ്റ് അടിസ്ഥാ നത്തിൽ നാല് രക്ഷിതാക്കൾ കുട്ടികൾക്കൊപ്പമുണ്ടാകും.

കേട്ടറിഞ്ഞ് മറ്റു മൂന്ന് രക്ഷി താക്കളുമെത്തി. ഒന്നരവർഷംമുൻപ് മണ്ണന്തലയിൽ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് മാതൃകയിൽ കെട്ടിടനിർമാണം ആരംഭിച്ചു. ചെലവെല്ലൊം രക്ഷിതാക്കൾ തുല്യമായി നോക്കി. കഴിഞ്ഞ 14-നായിരുന്നു ഉദ്ഘാടനം.

പത്തുകുടുംബങ്ങൾക്ക് താമസിക്കാനുള്ള മുറികൾ, സ്കൂൾ, പൊതു അടുക്കള,
ഹോം തിയേറ്റർ, ജിം, സ്വിമ്മി ങ് പൂൾ, ഇൻഡോർ ഔട്ട് ഡോർ കളിയിടങ്ങൾ എന്നിവ യെല്ലാം ഇവിടെ സജ്ജമാണ്.
കുടുംബമായി താമസിക്കു ന്നവർക്കു പുറമേ ഡേ കെയ റിൽ പുറത്തുനിന്നുള്ള മുപ്പ തോളം കുട്ടികളുമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി