ഈ മാർക്ക്‌ ലിസ്റ്റിൽ ഒരു എ പ്ലസ് കാണാം ; അത് മാത്രം എഴുതാനേ അവനു വിധി ഉണ്ടായിരുന്നുള്ളൂ




ഐ ടീ എക്സാം കഴിഞ്ഞ ശേഷമാണ് അവൻ കൊല്ലപ്പെട്ടത് 

മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാൻ സ്വപ്നം കണ്ട് നടന്നവൻ 
അതിനു വേണ്ടി കഠിനാധ്വാനം ചെയ്തവൻ ഇന്നു result വരുമ്പോൾ ആറടി മണ്ണിലാണ് 

ഒപ്പം ചേർന്ന് നടന്ന പ്രിയ കൂട്ടുകാരിൽ പലരുടെയും റിസൾട്ടും അവന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പരീക്ഷയിൽ താളം തെറ്റിയിരിക്കുന്നു

പിതാവ് നിയമ പോരാട്ടത്തിലാണ് 
നമ്മളൊക്കെ പതിയെ അവനെ മറക്കും 

പക്ഷെ ഓരോ sslc പരീക്ഷക്കാലവും അവന്റെ ഓർമ്മകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും



അവനുണ്ടായിരുന്നെങ്കിൽ ഫുൾ എ പ്ലസ്നേടിയേനെ 

കോഴിക്കോട് കുട്ടികളുടെ എസ്എസ്എൽസി പരീക്ഷാഫലവും കാത്തിരിക്കുകയായിരു ന്നു എല്ലാ രക്ഷിതാക്കളും.

എന്നാൽ മുഹമ്മദ് ഇഖ്ബാൽ എന്ന ആ പിതാവു മാത്രം എറണാകുളത്ത് ഹൈക്കോടതിയുടെ വരാന്തയിൽ കോടതിവിധിയും കാത്തുനിൽക്കുകയായിരുന്നു. മകന്റെ മരണത്തിൽ നീതി കിട്ടാനുള്ള കാത്തിരിപ്പ്. കണ്ണു തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു " മകൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എല്ലാ വിഷ യത്തിലും എ പ്ലസ് നേടിയേ ๑๓.”

എളേറ്റിൽ എംജെ എച്ച്എസ്സി ലെ വിദ്യാർഥിയായിരുന്നു മുഹ മ്മദ് ഷഹബാസ്. അവൻ എഴു തിയ ഐടി പരീക്ഷയിൽ എ പ്ലസ് നേടി. എഴുത്തു പരീക്ഷ യ്ക്ക് ആഴ്ച‌കൾക്കു മുൻപ് വിദ്യാർഥി സംഘർഷത്തിൽ പരുക്കേറ്റ ഷഹബാസ് ചികിത്സയിലിരിക്കെ ഫെബ്രുവരി 28നാം മരിച്ചത്.

സ്കൂ‌ളിൽ 1034 വിദ്യാർഥിക ളാണ് പത്താം ക്ലാസിൽ ഉണ്ടാ യിരുന്നത്. ഇതിൽ ബാക്കിയുള്ള 1033 പേരും പരീക്ഷയെഴുതി. എല്ലാവരും പാസ്സായി. 155 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇന്നലെ പരീക്ഷാഫലം വന്നപ്പോൾ അധ്യാപകരും പറ ഞ്ഞത് ഒരേ കാര്യമാണ്. 'മോ ഡൽ പരീക്ഷയിൽ ഫുൾ എ പ്ലസ്സുകാരനായിരുന്നു ഷഹബാസ് 

വിജയവാർത്തയറിഞ്ഞിട്ടും വി ദ്യാർഥികൾക്ക് സന്തോഷി ക്കാൻ കഴിഞ്ഞില്ല. 'നനവാർന്ന ഓർമകൾ' എന്നെഴുതിയ ഷഹ ബാസിന്റെ പോസ്‌റ്ററുമായാണ് അവർ ഇന്നലെ സ്കൂളിലെത്തി യത്. ഷഹബാസ് വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള വിദ്യാർഥിക ളുടെ ജാമ്യ ഹർജി വിധി പറയു ന്നത് ഹൈക്കോടതി 13 ലേക്കു മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി