പേരാമ്പ്രയിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി




പേരാമ്പ്ര: കഴിഞ്ഞ ദിവസം മുതൽ
കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേർന്ന വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ നൊചാട് പഞ്ചായത്ത് ഓഫീസിനു സമീപം കൂടത്തിങ്കൽ മീത്തൽ രാജീവനെ (53) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളെ മെയ് 8 മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് നൽകിയ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ഇന്ന് കാലത്ത് വീണ്ടും വീടിന് സമീപം നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ വിറക് പുരയിൽ നിന്ന് ദുർഗന്ധം വമിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി