ആൾ മാറി അക്രമം പൊലീസിനെ ലഹരിപരിശോധനക്ക് വിധേയമാക്കണം; യൂത്ത് ലീഗ്




പേരാമ്പ്ര : കുറ്റാന്വേഷണത്തിന്റെ പേരിൽ ആള് മാറി ക്രൂരമായ ആക്രമിക്കപ്പെട്ട ചെറുവണ്ണൂർ കണ്ടീതാഴ പുറക്കാട്ട് ആദിലിനെ അടിച്ചു പരിക്കേൽപ്പിച്ച പൊലീസിനെ ലഹരി പരിശോധനക്ക് വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മേപ്പയ്യൂർ സ്റ്റേഷനിൽ വെച്ചാണ് ഏറണാകുളത്ത് നിന്ന് കേസ് അന്വേഷണത്തിന് വന്നു എന്ന് പറയുന്ന പൊലീസ് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ചത്. സാമ്പത്തിക ക്രമക്കേടിൽ പെട്ട സൗരബ് എന്ന ആളാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആദിലിനെ ചോദ്യം ചെയ്തതും ആക്രമിച്ചതും. പൊലീസിൻ്റെ ഉരുട്ടി കൊലയും ആൾ മാറി അക്രമവും വ്യാപകമാവുമ്പോൾ ഉറക്കം നടിക്കുന്ന അധികാരികൾ കേരളത്തെ ഗുണ്ടകളുടെ വിഹാര കേന്ദ്രം ആക്കുകയാണ് എന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. അകാരണമായി ആദിലിനെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശകത്മായ സമരപരിപാടിക്ക് നേതൃത്ത്വം നൽകുമെന്നും കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു .

ശിഹാബ് കന്നാട്ടി,കെസി മുഹമ്മദ്,സലിം മിലാസ്, ടി.കെ നഹാസ്, കെ.കെ റഫീഖ്, അബ്ദു‌ൽ സത്താർ, സി.കെ ജറീഷ്, ഷംസുദ്ധീൻ വടക്കയിൽ, പി.വി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ പരിക്ക് പറ്റിയ ആദിലിനെ സന്ദർശിച്ചു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി