ഉമ്മത്തിൻകായ അറിയാതെ കഴിച്ചു; വയോധിക മരിച്ചു




അടിമാലി : വിനോദയാത്ര പോയ മരുമകൾ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉമ്മത്തിന്‍കായ ഏതോ തിന്നാൻ കൊള്ളാവുന്ന പഴം ആണെന്നു കരുതി കഴിച്ച വയോധിക മരിച്ചു. അടിമാലി, കല്ലാര്‍ അറുപതേക്കര്‍ പൊട്ടക്കല്‍ വീട്ടില്‍ ഏലിക്കുട്ടി വര്‍ഗീസാണ് മരിച്ചത്. 89 വയസായിരുന്നു.

 ജോലിക്കു പോയിരുന്ന മരുമകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏലിക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
താന്‍ രണ്ട് ഉമ്മത്തിന്‍കായ കഴിച്ചെന്ന വിവരം വയോധിക മരുമകളെ അറിയിച്ചു. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്. കുര്യാക്കോസ്, ബാബുക്കുട്ടന്‍, സാബു, ജെസി, ബീന, സാലി എന്നിവരാണ് മക്കള്‍.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി