ചക്കിട്ടപാറയിൽ അനുമതിയില്ലാതെ റിസർവോയർ ഭൂമിയിലൂടെ റോഡ് വെട്ടിയതിൽ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
ചക്കിട്ടപാറ : കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസർവോയർ ഭൂമി അനുമതിയില്ലാതെ കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് വെട്ടിയ പരാതിയിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
10-ാം വാർഡിലെ അണ്ണക്കുട്ടൻ ചാലിൽ റിസർവോയറിന്റെ അതീവ സുരക്ഷാമേഖലയിൽ കഴിഞ്ഞ മാർച്ച് 20ന് ആണ് കയ്യേറ്റം നടത്തിയത്.
ജലസേചന വകുപ്പിന് പ്രദേശ വാസി പരാതി നൽകിയതിനെ
തുടർന്ന് അധികൃതർ സന്ദർശിച്ച് കയ്യേറ്റം ബോധ്യപ്പെട്ടിരുന്നു. ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു.
ജലസേചന വകുപ്പ് ഉദ്യോഗ സ്‌ഥർ വീണ്ടും പൊലീസിൽ പരാ തിപ്പെട്ടിരിക്കുകയാണ്.
സർക്കാർ ഭൂമിയിലെ കയ്യേറ്റ വും മണ്ണുമാന്തി യന്ത്രം ഉപയോ ഗിച്ച് പ്രവൃത്തിയും നടത്തിയവർ ക്ക് എതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മന്ത്രി, കലക്ടർ ഉൾപ്പെടെയുള്ള വർക്ക് പരാതി നൽകി.

Comments
Post a Comment