കേരള അഗ്‌നിരക്ഷാസേനയിലെ പേരാമ്പ്ര നിലയത്തിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയായപ്പ് നൽകി
പേരാമ്പ്ര: കേരള അഗ്‌നിരക്ഷാസേനയിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂചിതമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി.രജീഷ് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.ഷജിൽ കുമാർ, കെ.കെ ഗിരീഷ് കുമാർ, ഹോം ഗാർഡ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് വെള്ളിയൂർ എന്നിവർ വിവിധ സംഘടനകൾക്ക് വേണ്ടി മൊമെന്റോ നൽകി ആശംസകൾ അർപ്പിച്ചു
സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥരായ പി.സി ജെയിംസ്, പി. വിനോദ് കുമാർ, പി.സി പ്രേമൻ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രദീപ് മാമ്പള്ളി, ആപ്തമിത്ര വളണ്ടിയർ സതീഷ് കുമാർ, മറ്റ് നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ ടി. ജാഫർ സാദിഖ്, എം.എ ഗഫൂർ, സുജിത്ത്, പി.കെ ഭരതൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേഷൻ ഓഫീസർ സി. പി ഗിരീശൻ മറുപടി പ്രസംഗം നടത്തി.
സീനിയർ ഫയർ ആൻഡ് റെസ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദിയും പറഞ്ഞു.

Comments
Post a Comment