വീണ്ടും കാട്ടാനക്കലി; പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
പാലക്കാട് : എടത്തുനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു .കോട്ടപ്പള്ളി സ്വദേശിയായ ഉമ്മർ വാൽപ്പറമ്പൻ (65) ആണ് കൊല്ലപ്പെട്ടത്.
പ്രദേശത്തുള്ള റബർ തോട്ടത്തിൽ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മർ. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേർന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Comments
Post a Comment