ചക്കിട്ടപാറയിൽ ഇടി മിന്നലേറ്റ് പോത്ത് ചത്തു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ ഏഴാം വാർഡിലെ എസ്‌റ്റേറ്റ്‌മുക്ക് മേഖലയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ഇടി മിന്നലിൽ നാശം സംഭവിച്ചു. വടക്കേടത്ത് വിൻസൻറിന്റെ വീട്ടിൽ വളർത്തുന്ന പോത്താണ് ചത്തത്. മേയാൻ വിട്ടതായിരുന്നു. വെ ള്ളിയാഴ്ച വൈകീട്ട് ആറോടെയാ ണ് സംഭവം.
മെംബർ രാജേഷ് തറവട്ടത്ത് സ്‌ഥലം സന്ദർശിച്ചു.
✒️ ജോബി മാത്യു

Comments
Post a Comment