ചക്കിട്ടപാറയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച അമ്മയെയും മക്കളെയും കാട്ടുതേനീച്ച കുത്തി




✒️ ജോബി മാത്യു 

ചക്കിട്ടപാറ : പെരുവണ്ണാമുഴി ടൂറിസ്‌റ്റ് കേന്ദ്രത്തിൽ കാട്ടുതേനീ ച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേർക്കു പരുക്കേറ്റു. പെരുവണ്ണാമൂഴി പാലത്തിനു താഴ്ഭാഗത്ത് ഉണ്ടായിരുന്ന കാട്ടുതേനീച്ച കൂട് യുവാക്കൾ കല്ലെറിഞ്ഞപ്പോൾ ഇളകിയതാണെന്നു പറയുന്നു.

സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കുത്തേറ്റ പെരുവണ്ണാമൂഴി തോണക്കര സീന, മക്കളായ അന്ന മരിയ, അനക്സ് മരിയ എന്നിവർ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റ് ഒട്ടേറെ പേർക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.
കുത്തേറ്റ് ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യം ഉയർന്നു.

പാലത്തിന് അടിവശത്ത് 4 തേനീച്ച കൂടുകൾ ഉണ്ട്. രണ്ടു മാ സം മുൻപ് കാട്ടുതേനീച്ച കൂട് ഇളകി ഒട്ടേറെ പേർക്ക് കുത്തേറ്റി രുന്നു. ടൂറിസ്റ്റുകൾക്കും യാത്ര ക്കാർക്കും പ്രദേശവാസികൾക്കും അപകട ഭീഷണി ഉയർത്തുന്ന കൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി