കർഷക മുന്നേറ്റ ജാഥയ്ക്ക് ചക്കിട്ടപാറയിൽ സ്വീകരണം നൽകി
കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിരോധം:ഇ.പി.ജയരാജൻ
ചക്കിട്ടപാറ: ജനവാസ കേന്ദ്ര ങ്ങളിലെ വന്യമൃഗ ശല്യത്തിൽ നിന്നു കർഷകരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ സംഘടി പ്പിച്ച് ശക്തമായ പ്രതിരോധം തീർക്കുമെന്ന് കിസാൻസഭഅഖിലേന്ത്യ വൈസ് പ്രസിഡൻ്റ : ഇ.പി.ജയരാജൻ പറഞ്ഞു. ചക്കിട്ടപാറയിൽ കർഷക മു ന്നേറ്റ ജാഥയുടെ സ്വീകരണ ത്തിൽ പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ജാഥ മാനേജർ വൽസൻ പനോളി, ഡപ്യൂട്ടി ലീഡർ എം പ്രകാശൻ, എസ്.കെ.പ്രീജ, സി. എച്ച്.കുഞ്ഞമ്പു എംഎൽഎ, ഓമല്ലൂർ ശങ്കരൻ, സി.കെ.രാജേ ന്ദ്രൻ, ടി.കെ.മുരളി, കെ.ജെ.ജോ സഫ്, എൻ.ആർ.സക്കീന, പി. പി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
✒️ ജോബി മാത്യു

Comments
Post a Comment