കക്കയം ഡാം സൈറ്റ് റോഡരികിൽ മണ്ണിടിച്ചിൽ



✒️ ജോബി മാത്യു 

കക്കയം:  കനത്ത മഴയിൽ കക്കയം ഡാം സൈറ്റ് റോഡിൽ രണ്ട് ഭാഗങ്ങളിൽ മണ്ണിടിഞ്ഞ്
നാശം സംഭവിച്ചു. കക്കയംവാലിക്കുസമീപത്താണ് കല്ലും മണ്ണും പാതയിലേക്ക് വീണത്.

ബിവിസി മേഖലയിൽ പു തിയ പാലം നിർമിച്ച ഭാഗത്തും മണ്ണിടിച്ചിൽ സംഭവിച്ചു. മണ്ണ് ഓവുചാലിലേക്ക് വീണ് ജല മൊഴുക്കിനു തടസ്സമായി.

കക്കയത്ത് നിന്നും 14 കിലോമീറ്റർ റോഡിൽ ഓവുചാൽ നിർമിക്കാത്തതാണു മണ്ണിടിച്ചിലിന് ഇടയാക്കുന്നത്.മഴയത്ത് വെള്ളം ടാറിങ് റോ ഡിലൂടെ കുത്തിയൊലിക്കുന്നു ണ്ട്. ശക്തമായ ജലമൊഴുക്കാ ണ് പാതയോരം ഇടിയാൻ കാരണമാകുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാതയോരത്തെ ഓവുചാൽ മഴക്കാലത്തി നു മുൻപ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി വെള്ളം ഒഴുക്കിയാൽ തന്നെ മണ്ണിടിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി