ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം ബസ് തുടർച്ചായി മുടങ്ങുന്നതിൽ ചക്കിട്ടപാറ യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധത്തിലേക്ക്
ചക്കിട്ടപാറ : ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോര മേഖലകളുടെ ആശ്രയമായ ചക്കിട്ടപാറ-പിറവം KSRTC ബസ്സിന്റെ കോഴിക്കോട്-കൂരാച്ചുണ്ട്- ചക്കിട്ടപാറ രാത്രി സർവീസും, രാവിലെയുള്ള ചക്കിട്ടപാറ -കോഴിക്കോട് സർവീസും ഇടക്കിടെ മുടങ്ങുന്നത് സ്ഥിരം യാത്രക്കാരായ ജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. നിരവധി ആളുകൾ ആശ്രയിക്കുന്ന ഈ സർവീസ് സ്വകാര്യ മേഖലയിലുള്ള മറ്റു വാഹനങ്ങളെ സഹായിക്കാനായി മുഴുവനായും നിർത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഇതിനെതിരെ യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. അതിന്റെ തുടക്കമെന്നോളം ഒരു മാസ്സ് പെറ്റിഷൻ ബന്ധപ്പെട്ട അധികൃതർക്ക് നൽകുന്നതായിരിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡൻ്റ് അബിൻ കുംബ്ലാനി പറഞ്ഞു

Comments
Post a Comment