സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
കോഴിക്കോട് : സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാർട്ടികൾ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും.
നവംബർ അവസാന ആഴ്‌ചയും ഡിസംബർ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാർഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയിൽ ധാരണയാകും. ഡിസംബർ മൂന്നാമത്തെ ആഴ്‌ച ഭരണസമിതി നിലവിൽ വരും.
1510 വാർഡുകളാണ് അടുത്ത തിരഞ്ഞെടുപ്പിൽ പുതുതായി ഉണ്ടാവുക. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ച് നിയമസഭതിരഞ്ഞെടുപ്പിലേക്ക് ആത്മ വിശ്വാസത്തോടെ കടക്കാനുള്ള മുന്നൊരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ തുടങ്ങി കഴിഞ്ഞു.
ഭരിക്കുന്ന സ്ഥാപങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുമ്പോൾ മുൻ വർഷങ്ങളിലെ മേൽക്കോയ്മ നിലനിർത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.

Comments
Post a Comment