കക്കയത്ത് സൗരവേലി നിർമിക്കേണ്ടത് കാട്ടിലോ ? റോഡിലോ?






സൗരവേലി വനാതിർത്തിയിൽ വേണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ്

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് റോഡിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങുന്ന ത് പ്രതിരോധിക്കാൻ വനം വകു പ്പ് പാതയോരത്ത് സൗരവേലി നിർമിക്കുന്നതിനെക്കുറിച്ച് പരാ തി ഉയർന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിൽ സൗരവേലി നിർമിക്കാൻ കഴിഞ്ഞ ദിവ സം തൂൺ സ്‌ഥാപിച്ചതാണ് പ്രശ്നമായത്.

റോഡരികിൽ വേലി നിർമിച്ചാൽ ഗതാഗത പ്രശ്ന‌ത്തിനു കാരണമാകും. വനഭൂമിയുടെ അതിർത്തിയിൽ വേലി നിർമിക്കണമെന്ന് ജനപ്രതിനിധികളും, നാ ട്ടുകാരും ആവശ്യപ്പെട്ടിരുന്നത് അവഗണിച്ചെന്ന് ആക്ഷേപമുണ്ട്. പരാതി ഉയർന്നതിനാൽ
ഇന്നലെ പ്രവൃത്തി നടന്നില്ല.

വനാതിർത്തിയിലെ ജണ്ട സ്ഥാപിച്ച ഭാഗത്ത് വേലി നിർമി ക്കണമെന്നാണ് ആവശ്യം ഉയരു ന്നത്.
പാതയോരത്ത് വേലി സ്‌ഥാപി ച്ചാൽ ഭാവിയിൽ ഈ മേഖല വനഭൂമിയായി മാറുമെന്നും നാട്ടു കാർ പറയുന്നു. കരാറുകാരന്റെ പണി എളുപ്പമാക്കാനുള്ള നീക്ക മാണ് ഇതിനു പിന്നിലെന്നു സം ശയമുണ്ട്.

നിലവിലെ വനാതിർത്തിയിൽ കൂടി സൗരവേലി നിർമിക്കണമെ ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ.അമ്മദ് ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ വനഭൂമിയിൽ വേലി നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി