"കുഞ്ഞിനേറ്റവും പ്രിയപ്പെട്ടത് ഒരാൾ'; കേസിന്റെ ഗതിമാറ്റിയ അമ്മയുടെ വാക്ക്; ഏറ്റുപിടിച്ച് പൊലീസ്




അമ്മയുടെ ആ ഒരു വാക്കാണ് ആലുവയിൽ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസിന്റെ ഗതിമാറ്റിയത്. ഒരാളെയായിരുന്നു കുഞ്ഞിനേറ്റവും പ്രിയം എന്നായിരുന്നു ചോദ്യം ചെയ്യലിൽ അമ്മ വെളിപ്പെടുത്തിയത് . പ്രിയമെന്ന വാക്ക് ഇഴകീറി പരിശോധിച്ചപ്പോൾ പൊലീസിന് കാര്യങ്ങളും വ്യക്‌തമായി. ആദ്യഘട്ടത്തിൽ മൂന്നുപേരെയാണ് ചോദ്യം ചെയ്തത് . അവരിൽ രണ്ടുപേരെ വിട്ടു. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളയാളായിരുന്നു മൂന്നാമൻ. തലങ്ങും വിലങ്ങും ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ ഇയാൾ കുറ്റം സമ്മതിച്ചില്ല. ഒടുവിൽ തെളിവുകളും മൊഴികളും നിരത്തിയതോടെ പൊലീസിനു മുന്നിൽ ഇയാൾ കുറ്റം ഏറ്റുപറഞ്ഞു.

രക്തബന്ധം മുതലെടുത്ത് വീട്ടിനുള്ളിൽ വച്ച് ആ പിഞ്ചുകുഞ്ഞിനെ അയാൾ പിച്ചിച്ചീന്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മരിക്കുന്നതിന് തലേദിവസവും കുട്ടി ക്രൂരമായ പീഡനത്തിനിരയായി. പോസ്റ്റുമോർട്ടം കഴിഞ്ഞയുടൻ തന്നെ ഡോക്‌ടർ റൂറൽ എസ്‌പിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഉടൻ തന്നെ റൂറൽ എസ്‌പി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി . അമ്മയെ ചെങ്ങമനാട്ടേക്ക് കൊണ്ടുവന്നു ചോദ്യം ചെയ്തു. ആ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതിയാരെന്ന് പൊലീസിനു ബോധ്യപ്പെട്ടത്.

വാത്സല്യം കൊടുക്കേണ്ട കൈകൾ തന്നെ ആ കുഞ്ഞിനെ ജീവച്ഛ‌വമാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അമ്മ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇത്രയും പീഡനം നേരിടുന്ന മകളെ അമ്മ കൊണ്ടുപോയി കൊലപ്പെടുത്തിയെങ്കിൽ അതിനു പിന്നിലും ഒരു കാരണം കാണുമെന്നാണ് പൊലീസ് കരുതുന്നത്. കുഞ്ഞിന്റെ സംസ്കാരസമയത്ത് മൃതദേഹത്തോട് ചേർന്നുനിന്നു വാവിട്ടു കരഞ്ഞ വ്യക്തി തന്നെയാണ് അവളെ ഇല്ലാതാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. തനിക്കൊരു അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഭർതൃവീട്ടിൽ അമ്മ പീഡനത്തിനു ഇരയായി എന്ന് കഴിഞ്ഞ ദിവസം മുത്തശ്ശി പറഞ്ഞതുകൂടി വായിച്ചെടുത്താൽ അരുതാത്ത പല കാര്യങ്ങളും ആ വീട്ടിൽ നടന്നുവെന്നുവേണം മനസിലാക്കാൻ. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കുട്ടിയെ അമ്മ അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടു പോയത്. ആലുവ കുറുമശേരിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെങ്കിലും ആലുവയിലെത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു. തുടർന്ന് കുറുമശേരിയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയോട് അമ്മ കുഞ്ഞിനെ തിരക്കിയപ്പോൾ ബസിൽ വച്ച് കാണാതായെന്നായിരുന്നു മറുപടി. പരസ്പ‌ര വിരുദ്ധമായ മൊഴികളെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാലത്തിൽ നിന്നുമെറിഞ്ഞുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് എട്ടര മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി