വഴിയോരം വെട്ടിപ്പൊളിച്ചു; ചക്കിട്ടപാറ കൃഷിഭവനിലേക്കു വഴിയില്ല
ചക്കിട്ടപാറ : മലയോര
ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ഓവുചാൽ നിർമിക്കാൻ പാതയോരം വെട്ടിപ്പൊളിച്ചതോടെ കൃഷിഭവനിലേക്ക് എത്തിപ്പെടാൻ കർഷകർ ദുരിതം അനുഭവിക്കുന്നു. റോഡരികിലെ ഓവു ചാൽ ഭിത്തിയിൽ സ്ഥാപിച്ച മരപ്പലകയിലൂടെ ജീവൻ പണയംവച്ച് സഞ്ചരിക്കേണ്ട സ്ഥിതിയാണ്
രണ്ടാഴ്ച മുൻപ് റോഡരിക് വെട്ടിപ്പൊളിച്ച് ഉടൻ പണി തീർ ക്കുമെന്ന് കരാറുകാരൻ പറഞ്ഞി രുന്നെങ്കിലും പ്രവൃത്തി നീളുകയാണ്. വയോധികരായ ഇരുനുറോളം പേർ കർഷക റജിസ്ട്രേഷന് ഉൾപ്പെടെ ഇപ്പോൾ ദിവസേന ഈ ഓഫിസിൽ എത്തു ന്നുണ്ട്. കർഷക റജിസ്ട്രേഷന് വയോധികർ നേരിട്ട് ഓഫിസിൽ
വരേണ്ടതുണ്ട്. വയോധികർക്ക് വീതി കുറഞ്ഞ താൽക്കാലിക പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ചിട്ടതും കൃഷി ഓഫിസിലേക്കുള്ള പാതയോരത്താണ്. പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടി ഉണ്ടായിരുന്ന വഴിയും ഓവു ചാൽ നിർമാണം തുടങ്ങിയതോ ടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്‌ഥയിലായി.
കൃഷിഭവന്റെ ശുചിമുറിയും ഇപ്പോൾ ഉപയോഗിക്കാൻ കഴി യുന്നില്ല. പാത നവീകരണത്തി ൻ്റെ ഭാഗമായി ശുചിമുറി ടാങ്ക് പൊളിച്ചു മാറ്റി പുതിയ ടാങ്ക് നിർ മിച്ചു. എന്നാൽ കഴിഞ്ഞ ഒരു മാ സത്തോളമായി പ്ലംബിംഗ് ജോലി ചെയ്യാത്തതിനാൽ ശുചിമുറി പ്രവർത്തിക്കുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി ഓഫിസി ലെത്തുന്ന ജനങ്ങൾക്കും ഓഫിസ് ജീവനക്കാർക്കും ശുചിമുറി ഉപയോഗിക്കാൻ സാധിക്കുന്നില്ല

Comments
Post a Comment