ഫോൺ, വൈഫൈ സൗകര്യങ്ങളില്ല; കക്കയം ഡാമിൽ പേരിനൊരു പോലീസ് ക്യാമ്പ്
✒️ നിസാം കക്കയം
കക്കയം : മാവോവാദി ഭീഷണി നിലനിൽക്കു ന്ന സുരക്ഷാപ്രാധാന്യമു ള്ള കക്കയം ഡാംസൈറ്റി ന്റെ സുരക്ഷയ്ക്ക് സ്ഥാപി ച്ച പോലീസ് ക്യാമ്പിൽ ആശയവിനിമയത്തിന് ഒരു സംവിധാനവുമില്ലാ ത്തത് ആശങ്കയ്ക്കിടയാക്കു ന്നു. ഫോൺ, വൈഫൈ ഉൾപ്പെടെയുള്ള അടി സ്ഥാനസൗകര്യങ്ങളില്ലാ ത്തതാണ് പ്രതിസന്ധി ക്കുകാരണം. വയർലെസ് സംവിധാനം മാത്രമാണ് ഇപ്പോഴുള്ളത്. എന്തെങ്കി ലും അടിയന്തര സാഹച ര്യം വന്നാൽ വിവരംകൈ മാറാൻ മൊബൈൽ റെ യ്ഞ്ച് ഇല്ലാത്തതും സു രക്ഷസംബന്ധിച്ച് ആശ ങ്കവർധിപ്പിക്കുന്നതാണ്. മൂന്ന് പോലീസുകാർ ഡ്യൂ ട്ടിക്കുണ്ടായിരുന്ന ക്യാ മ്പിൽ ആറുമാസത്തോള മായി രണ്ടുപേരാണ് ജോ ലിയിലുള്ളത്.
ഡാം ഗേറ്റ് മേഖല യിൽ ഒരുമിച്ചുപ്രവർ ത്തിച്ചിരുന്ന കെഎസ്ഇ ബിയുടെ ഡാം സേഫ്റ്റി ഓഫീസ് ഒന്നരക്കിലോ മീറ്റർ ദൂരത്തിലുള്ള ഡാ മിൻ്റെ ഷട്ടർമേഖലയി ലേക്ക് മാറ്റിയതോടെയാ ണ് പ്രതിസന്ധിയുടെ തു ടക്കം. കെഎസ്ഇബിയു ടെ മോഡവും, വൈഫൈ യും ഉപയോഗിച്ച് ആശ യവിനിമയം നടത്തിയിരു ന്ന പോലീസ് ഇതോടെ ഗേറ്റ് മേഖലയിൽ ഒറ്റപ്പെ ടുകയായിരുന്നു. കെഎ സ്ഇബിയുടെ കീഴിലുള്ള ഡാമിൻ്റെ സുരക്ഷയ്ക്ക് നിയോഗിച്ച പോലീസ് ക്യാ മ്പിന് സൗകര്യമൊരുക്കേ ണ്ടത് കെഎസ്ഇബിയാ ണെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, അങ്ങ നെയൊരു നിർദേശമി ല്ലെന്ന് കെഎസ്ഇബിയും പറയുന്നു. കഴിഞ്ഞദിവസം കക്കയം ഉരക്കുഴി മേഖലയി ലെ ശങ്കരൻപുഴയിൽ വിനോദസഞ്ചാരികൾ കയത്തിലകപ്പെട്ട സംഭവത്തെക്കുറിച്ചുപോലും പോലീസിന് വളരെ വൈ കിയാണ് വിവരംലഭിച്ച ത്. സുരക്ഷാഭീഷണി നി ലനിൽക്കുന്ന സാഹചര്യ ത്തിൽ എംഎൽഎ ഉൾ പ്പടെയുള്ള ജനപ്രതിനി ധികളും, മേലുദ്യോഗസ്ഥരും വിഷയത്തിൽ ഇട പെട്ട് പോലീസ് ക്യാമ്പിൽ അടിയ അടിയന്തരമായി ആശയ വിനിമയത്തിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.

Comments
Post a Comment