'പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ കണക്കുകൾ പരസ്യപ്പെടുത്തണം ' യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി
ചക്കിട്ടപാറ : പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ കണക്കുകൾ പരസ്യപ്പെടുത്തണം എന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വരവ് ചെലവ് കണക്കുകൾ കൊട്ടത്താപ്പിന് അവതരിപ്പിക്കുന്നതിനു പകരം പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ പബ്ലിക് ഡോമൈനിൽ പ്രസിദ്ധീകരിക്കാൻ സ്വാഗതസംഘം ചെയർമാനും കൺവീനറും തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ നടത്തിയ ഫെസ്റ്റിന്റെ കണക്കുകൾ കൃത്യമായി എവിടെയും പ്രസിദ്ധീകരിച്ചതായി കാണുന്നില്ലെന്നും, പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്കറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

Comments
Post a Comment