ജാനകിക്കാട് ; പേരിലുണ്ട് കാട്, പേരിനൊരു കാട്
കാടും പുഴയുമല്ലാതെ സഞ്ചാരികൾക്കായി മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെ ജാനകിക്കാട്
പെരുവണ്ണാമൂഴി : അസൗകര്യങ്ങളിൽ വീർപ്പുമു ട്ടുകയാണ് ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രം. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായ ത്തുകളിലായി 131 ഹെക്ടർ വനവും ചവറം മൂഴി പുഴയും തീ രവും അടങ്ങുന്നതാണ് പദ്ധതി. 2008ൽ പ്രവർത്തനം തുടങ്ങിയ പദ്ധതി തുടങ്ങിയതു പോലെ ത്തന്നെയാണ് ഇപ്പോഴും. പുതി യതൊന്നും ആരംഭിച്ചില്ലെന്നു മാ ത്രമല്ല, പഴയതു നശിക്കാനും തുടങ്ങി.
സഞ്ചാരികൾ കാടും പുഴയും മാത്രം കണ്ടു മടങ്ങുകയാണ്. തുടക്കത്തിൽ പുഴയിൽ ഉല്ലാസ യാത്ര നടത്താൻ മുളം ചങ്ങാട വും വനത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ ഏറുമാടവും ഒരുക്കിയിരുന്നു. അവയൊക്കെ പൂർണമായും നശിച്ചു. കുട്ടികൾക്ക് കളിക്കാൻ പാർക്കോ കളി യൂഞ്ഞാൽ പോലും ഇല്ല. ഇരുച ക്ര വാഹനങ്ങൾ പോലും പാർ ക്ക് ചെയ്യാൻ സംവിധാനമില്ല. ഇത് പലപ്പോഴും ഗതാഗത തട സ്സത്തിനു കാരണമാകുകയാണ്
വനത്തിനുള്ളിലെ റോഡ് കുറെ ഭാഗം പൊട്ടിത്തകർന്ന് കു ണ്ടും കുഴിയുമായി കാൽനട യാ ത്ര പോലും ദുസ്സഹമാകുന്ന അവസ്‌ഥയാണ്. കാടിനുള്ളിൽ മുള്ളൻകുന്ന് റോഡിലെ പ്രവേ ശന കവാടം കാടുമുടി ജീർണാ വസ്ഥയിലാണ്. ചവറം മുഴി യിൽ നിന്നു കേന്ദ്രത്തിലേക്ക് കടക്കുന്ന നീർപ്പാലത്തിന്റെ കൈവരികൾ തകർന്ന് വർഷ ങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയി ട്ടില്ല. പൊതുഗതാഗതം തീരെയി ല്ലാത്തതിനാൽ കേന്ദ്രത്തിൽ എത്തിപ്പെടാൻ പ്രയാസമാണ്. കേന്ദ്രത്തിലേക്ക് വലിയ വാഹ നങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. പന്തിരിക്കര ഭാഗത്ത് നിന്നു വരുമ്പോൾ വീതി കുറ ഞ്ഞ നീർപ്പാലം മാത്രമാണ് ഇപ്പോഴുള്ളത്. ചവറംമുഴി പുഴ യ്ക്ക് കുറുകെ പാലം നിർമിക്കാ ത്തത് കേന്ദ്രത്തിൽ എത്താൻസഞ്ചാരികൾക്ക് ഏറെ പ്രയാ സം സൃഷ്ടിക്കുന്നുണ്ട്.
കാട്ടിലെ യാത്രയിൽ ഒരു ദിവ സം 10 പേർക്ക് ഒരു ഗൈഡ് എന്ന നിർദേശമൊക്കെ കടലാ സിൽ മാത്രം. ഇവിടെ എത്തുന്ന വർ കാട് മാത്രം കണ്ട് മടങ്ങേ ണ്ട അവസ്‌ഥയാണ്.
131 ഹെക്ടർ ഉള്ള കാട്ടിൽ 1.300 കിലോമീറ്റർ മാത്രമേ സഞ്ചാരികൾക്ക് പോകാൻ അനുവാദമുള്ളു. ജീവനക്കാരു ടെ കുറവ് കാരണം സഞ്ചാരി കൾക്ക് കൂട്ടു പോകാൻ കഴിയാ ത്ത അവസ്ഥയുമുണ്ട്.


Comments
Post a Comment