കക്കയം ഡാം സൈറ്റ് റോഡിൽ സൗരവേലി നിർമിക്കുന്നു




കാട്ടുപോത്ത് ആക്രമണത്തിൽ 2024 മാർച്ച് 5 ന് കർഷകൻ കൊല്ലപ്പെട്ടപ്പോൾ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാകുന്നത്

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് :  കക്കയത്തെ കൃഷിയിടത്തിൽ കർഷകൻ പാലാട്ടി യിൽ ഏബ്രഹാം 2024 മാർച്ച് 5ന് കാട്ടുപോത്തിന്റെ ആക്രമണ ത്തിൽ കൊല്ലപ്പെട്ടപ്പോൾ സർ ക്കാർ പ്രഖ്യാപിച്ച സൗരവേലിയു ടെ നിർമാണം 14 മാസത്തിനു ശേഷം ആരംഭിക്കുന്നു. പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരൻ ഇല്ലാത്തത് ഉൾപ്പെടെ സാങ്കേ തിക കാരണങ്ങളാൽ വനം വകു പ്പ് പ്രവൃത്തി വൈകുകയായിരു ന്നു.

സൗരവേലി പണി ഉടൻ ആരം ഭിക്കാത്തത് സംബന്ധിച്ചു മനോ രമ ഒട്ടേറെ തവണ വാർത്ത നൽ കിയിരുന്നു. കോൺഗ്രസ്, യൂത്ത് : കോൺഗ്രസ്, മാനസ കക്കയം സംഘടനകൾ സമരരംഗത്ത് ഇറ ങ്ങുകയും ചെയ്തു.

ഡാം സൈറ്റ് റോഡിൽ വിജ യൻ വളവ് മുതൽ മഞ്ജുള എസ്റ്റേറ്റ് വരെയുള്ള 2.5 കിലോ മീറ്റർ ഭാഗമാണ് 2 ആഴ്ചയ്ക്കു ള്ളിൽ സൗരവേലി നിർമിക്കുന്ന ത്. കാട്ടുപോത്ത് ഉൾപ്പെടെ വന്യ മൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശമാണിത്. ഇതോടെ ഡാം സൈറ്റ് റോഡിലും സ്വകാര്യ ഭൂമി യിലും വന്യമൃഗ ശല്യം നിയന്ത്രി ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായി പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷ ഡാർലി : ഏബ്രഹാം, കക്കയം ഫോറസ്റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറ : സ്‌റ്റ് ഓഫിസർ സി.വിജിത്ത്, ആൻഡ്രൂസ് കട്ടിക്കാന ജോൺ സൺ കക്കയം, ജോൺ വേമ്പു വിള, ജോസ് കോയിക്കകുന്നേൽ, ബെന്നി കുറുമുട്ടം എന്നിവർ സ്ഥലം സന്ദർശിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി