കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രം ഐസലേഷൻ വാർഡ് കെട്ടിടം നോക്കുകുത്തി ; നിർമാണം നിലച്ചിട്ട് മൂന്നുവർഷം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട്  സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐസലേഷൻ വാർഡിന്റെ നിർമാണം പാതിവഴിയിൽ മു ടങ്ങി. ഐസലേഷൻ വാർഡ് കെട്ടിടം നോക്ക്കുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടു. പകർച്ച വ്യാധികൾ ബാധിച്ചെത്തുന്നവരെ ചികിത്സിക്കാൻ പദ്ധതിയിട്ട് സച്ചിൻ ദേവ് എംഎൽഎ യുടെ ആസ്തിവികസന ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവയിൽ നിന്ന് 1.75 കോടി രൂപ ചെല വിട്ട് ആരംഭിച്ച കെട്ടിട നിർമാ ണമാണ് മുടങ്ങിക്കിടക്കുന്നത്.

2021-ലാണ് കെട്ടിടനിർമാണ ത്തിനായി 1.31 കോടി രൂപയും, ഉപകരണങ്ങൾക്കായി 44 ലക്ഷം രൂപയും നീക്കി വെച്ചി രുന്നത്.

2022ൽ കെട്ടിട നിർമാണം പ്രവൃത്തി ആരംഭിച്ചിരുന്നുവെ ങ്കിലും പൂർത്തീകരിക്കാൻ സാ ധിക്കാത്തതിനാൽ നിർമാണ സാമഗ്രികൾ അടക്കമുള്ളവ തു രുമ്പിച്ചും കാട് പിടിച്ചും നശി ച്ച് കൊണ്ടിരിക്കുകയാണ്. ഇതി നിടെ ഐസലേഷൻ വാർഡിലേക്കുള്ള ഉപകരണങ്ങളിൽ ഭൂരിഭാഗവും സിഎച്ച്സിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലഘട്ടത്തിലാ ണ് സംസ്ഥാനത്തിന്റെ വിവിധ നിയോജക മണ്ഡലങ്ങളിൽ ഐസലേഷൻ വാർഡ് നിർ മാണ പ്രവൃത്തി ആരംഭിച്ചത്. ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥലസൗകര്യം കൊണ്ടും മറ്റും അനുയോജ്യമായ കേന്ദ്രമായതി നാൽ കൂരാച്ചുണ്ട് സിഎച്ച്സി ക്ക് മാത്രമാണ് ഐസലേഷൻ വാർഡ് അനുവദിച്ചിരുന്നത്.

പണി പൂർത്തിയാക്കി ഐസലേഷൻ വാർഡ് ജന ങ്ങൾക്ക് തുറന്ന് കൊടുക്കാൻ ബന്ധപ്പെട്ട അധികൃതർ ഒരു ചെറുവിരൽ പോലും അനക്കു ന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചുരുക്കത്തിൽ, ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ പാഴാകുന്നതാണ് കൂരാച്ചു ണ്ട് സർക്കാർ ആശുപത്രിയിൽ കാണുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി