തെളിഞ്ഞ മാനവും സുരക്ഷിതമല്ല കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം



മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിച്ച് ഗൈഡുമാർ

✒️നിസാം കക്കയം 

കരിയാത്തുംപാറ :  ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ്
കേന്ദ്രം മലവെള്ളപ്പാച്ചിലിലി നെത്തുടർന്ന് ബുധനാഴ്ച രണ്ടു മണിക്കൂറോളം അടച്ചിട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെത്തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു. മഴയ്ക്കു ശക്തികുറഞ്ഞതോടെ ടൂറി സ്റ്റ് കേന്ദ്രം നിയന്ത്രണങ്ങളോടെ വൈകീട്ട് തുറന്നുകൊടുത്തു.

ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിന് ശക്തി കു റവായതുകൊണ്ടും, ഗൈഡു മാരുടെ ഇടപെടൽ കാരണവു മാണ് സഞ്ചാരികൾ അപകട
ത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് പുഴയിൽ കുളിക്കാനിറ ങ്ങിയ രണ്ട് ടൂറിസ്റ്റുകൾ പെട്ടെ ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരിച്ചിരുന്നു.

ഒഴിവുസമയങ്ങൾ ചെലവിടാ നായി നഗരപ്രദേശങ്ങളിൽ നി ന്നെത്തുന്നവർക്ക് വനമേഖലയിൽ പെയ്യുന്ന മഴയുടെ സ്വഭാ വത്തെക്കുറിച്ചും അളവിനെ കു റിച്ചും അറിയാത്തതാണ് അപ കടങ്ങളിലേക്ക് വഴി വെക്കുന്ന ത്. തെളിഞ്ഞ മാനം കാണു മ്പോൾ സുരക്ഷിതമാണെന്ന തോന്നലിൽ വെള്ളത്തിലിറങ്ങു ന്നതാണ് പതിവ്. എന്നാൽ കാട്ടിൽ ശക്തമായ മഴയുണ്ടെങ്കിൽ

ഏതുനിമിഷവും മലവെള്ളപ്പാച്ചിലുണ്ടായേക്കാം. അവധിദിവസങ്ങളിൽ കൂടുതൽ ഗാർഡു മാരെ നിയമിക്കണമെന്നും കനത്ത മഴയിൽ കുറവുണ്ടാകുന്നതുവരെ പുഴയിലിറങ്ങുന്നതിന് നിരോധനം കർശനമായി നടപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി