ലഹരിക്കെതിരെ കൂരാച്ചുണ്ടിൽ വനിതാ ലീഗ് അമ്മ സദസ്സ്




കൂരാച്ചുണ്ട് :  സമൂഹത്തിൽ വർദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിതാ വിംഗ് നടത്തി വരുന്ന ലഹരിക്കെതിരെ 'കാവലാകാം കൈ കോർക്കാം', 'അമ്മ സദസ്സ് ' കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. സാജിത ചീനിക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സമീറ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. ആമിനക്കുട്ടി പി എം കൗമാരക്കാരുടെ ലഹരി ആസക്തിക്കെതിരെ കുടുംബത്തെ എങ്ങിനെ ജാഗരൂകരാക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഇ പി ഖദീജ ടീച്ചർ, ബാലുശ്ശേരി മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് നസീറ ഹബീബ്, വി എസ് ഹമീദ്, ഫാത്തിമാ സിദ്ദിഖ്, റസീന യൂസുഫ്, റഷീദ് മരവട്ടിക്കൽ, ജൻസിൽ പി കെ, മുഹമ്മദ് റിഷാൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കുഞ്ഞാമി മീത്തലെ വീട്ടിൽ നന്ദിപ്രകാശനം നടത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി