കൂരാച്ചുണ്ടിൽ കുളമ്പ് രോഗ നിവാരണ പദ്ധതികയ്ക്കുള്ള വാക്സിൻ കൈമാറി




കൂരാച്ചുണ്ട് : കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി ആറാം ഘട്ടം വാക്സിനേഷൻ വിതരണം നടത്തി. 4 മാസവും അതിനു മുകളിലും പ്രായമുള്ള എരുമ, പശുവർഗത്തിലുള്ള എല്ലാ ഉരുക്കളെയും കുളമ്പ് രോഗത്തിൽ നിന്നും സംരക്ഷിച്ചു നിര്ത്തുവാനുള്ള പ്രതിരോധ മരുന്ന് കുത്തിവെക്കുന്നതാണ് പദ്ധതി. പ്രതിരോധ കുത്തിവെപ്പ് 'മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും ആക്ട് 2009' പ്രകാരം നിര്ബന്ധമാണ്. ഉരുക്കൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ഈ കുത്തിവെപ്പ് അനിവാര്യമാണ്. ബാർകോഡ് അടങ്ങിയ ഫൈബർ ടാഗ് ചെവിയിൽ ഘടിപ്പിച്ചാണ് കുത്തിവെപ്പിന് വിധേയമായ ഉരുക്കളെ തിരിച്ചറിയുന്നത്.

കൂരാച്ചുണ്ട് മൃഗാശുപത്രിയിലെ എൽ ഐ സിദ്ദിഖിന് വാക്സിൻ കൈമാറിക്കൊണ്ട് പ്രസിഡൻ്റ് ഓ കെ അമ്മദ് വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വിൻസി തോമസ്, മെമ്പർ അരുൺ ജോസ്, മൃഗഡോക്ടർ കാർത്തിക, എൽ ഐ മാരായ, മോഹനൻ, ശശി തുടങ്ങിയവർ പങ്കെടുത്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി