കൂരാച്ചുണ്ട് അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ ട്രാഫിക് കമ്മിറ്റി കൂടി
നിലവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുവാനായി ക്രിയാത്മകമായ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങാടിയിലെ രണ്ട് കവലകളിലും യാതൊരു വിധത്തിലുള്ള വാഹനങ്ങളും നിറുത്തിയിടാൻ പാടില്ലെന്ന് തീരുമാനിച്ചു. നിലവിൽ പോലീസ് പട്രോളിംഗ് ഇല്ലാത്ത 5 മണി മുതൽ 7 മണി വരെ പോലീസ് പട്രോളിംഗ് ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. കച്ചവട സ്ഥാപന ഉടമകളുടെ വാഹനങ്ങൾ അതാത് സ്ഥാപനങ്ങളുടെ മുമ്പിൽ പാർക്ക് ചെയ്യുന്നത് അനുവദനീയമല്ല. അനാവശ്യമായി കടകളുടെ മുമ്പിൽ ഇരുചക്രവാഹനങ്ങൾ നിറുത്തിയിട്ട് പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ ധരിപ്പിക്കുവാനും തീരുമാനിച്ചു.
നമ്മുടെ അങ്ങാടിയുടെ പരിമിതിയും വാഹനങ്ങളുടെ ബാഹുല്യവും നിങ്ങൾക്കറിയാവുന്നതാണല്ലോ.. അങ്ങാടിയിൽ ലോങ്ങ് ടേം പാർക്കിംഗ് ഉദ്ദേശിക്കുന്നവർ നിലവിൽ ലഭ്യമായ പേ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് താൽപര്യപ്പെടുന്നു. മലയോര ഹൈവേ പൂർത്തിയായാൽ കാര്യങ്ങൾക്ക് കുറച്ചൊക്കെ മാറ്റം വരുമായിരിക്കും. കൂടാതെ പേരാമ്പ്ര റോഡിലെ പാലത്തിനു മുമ്പായി ഈവനിംഗ് പാർക്ക് സൗകര്യത്തോടൊപ്പം അണ്ടർ പാർക്കിങ്ങും ഉദ്ദേശിക്കുന്നുണ്ട്.
കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ ഇപ്പോഴുള്ള വൺ സൈഡ് പാർക്കിംഗ് തുടരുന്നതായിരിക്കും. പക്ഷെ കൂടുതൽ സമയം ഇരുചക്ര വാഹനങ്ങൾ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്ത് പോകുന്നത് എല്ലാവരും ഒഴിവാക്കണം.. ലൈൻ ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളും ഒന്നിച്ച് അങ്ങാടിയിലെത്തിയാൽ പിന്നെ ഗതാഗത കുരുക്ക് നിത്യ കാഴ്ചയാണു..
...

Comments
Post a Comment