കക്കയത്ത് പാറക്കല്ല് വീണതിനെ തുടർന്ന് പെൻസ്റ്റോക്ക് പൈപ്പിൻ്റെ റോക്കർ സപ്പോര്‍ട്ട് ഇളകി തെറിച്ചു.
കക്കയം : പാറക്കല്ല് വീണതിനെ തുടര്‍ന്ന് കക്കയത്ത് കെഎസ് ഇബി പുതിയ പെന്‍ സ്റ്റോക് പൈപ്പ് ലൈനിന്റെ എബി 12 നും, 13നും ഇടയ്ക്കുള്ള റോക്കര്‍ സപ്പോര്‍ട്ട് നാല് എണ്ണം ഇളകി തെറിച്ച് പോയി.
ആങ്കര്‍ ബ്ലോക്കിനിടയിലുള്ള റോക്കര്‍ സപ്പോര്‍ട്ടാണ് തകര്‍ന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
വൈദ്യുതി ഓഫ് ചെയ്തിരിക്കുകയാണ്. പ്രശ്‌നം പരിഹരിച്ച ശേഷമേ ഓണ്‍ ചെയ്യൂ എന്ന് സിവില്‍ മൈന്റ്നന്‍സ് എ.ഇ അറിയിച്ചു

Comments
Post a Comment