കാപ്പാട് തീരത്ത് കണ്ടെത്തിയത് കാസ്‌പിയൻ കടൽക്കാക്ക




കോഴിക്കോട് : തെക്കേ ഇന്ത്യ യിൽ അത്യപൂർവമായ കാസ്പി യൻ കടൽക്കാക്കയെ (Caspian Gull) കാപ്പാട് തീരത്തു കണ്ടെ ത്തി. പക്ഷി ഗവേഷകനായ ഡോ.അബ്ദുല്ല പാലേരിയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ തീരത്ത് ഗോവയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണെന്ന് ഡോ.അബ്ദു ല്ല പാലേരി പറഞ്ഞു.
യൂറോ പ്പിലെ കടൽപക്ഷി വിദഗ്ധരുടെ സഹായത്തോടെയാണ് കാ സ്‌പിയൻ കടൽക്കാക്കയാണ ന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഈ പക്ഷിയുടെ ഫോട്ടോ പക്ഷിനിരീക്ഷകരുടെ വെബ്സൈറ്റായ ഈ-ബേർ ഡിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത പക്ഷിശാസ്ത്രജ്ഞരായ ഓസ്കാർ ക്യാംപ്ബെലും ഹാൻസ് ലാർസണും അതു കാ സ്‌പിയൻ കടൽകാക്കയാണെ ന്ന് സ്‌ഥിരീകരിച്ചു.

കേരളത്തിലെ ആദ്യത്തെ കാസ്പ‌ിയൻ കടൽ ക്കാക്കയാണെന്ന് രേഖപ്പെടു ത്തിയിട്ടുണ്ടെന്നും അബ്ദുല്ല പാലേരി പറഞ്ഞു

കരിങ്കടലിന്റെയും കാസ്പി യൻ കടലിന്റെയും തീരങ്ങളും കസാക്കിസ്ഥാനുമാണ് ഇതി ന്റെ സ്വദേശങ്ങൾ. ശിശിരകാല ത്ത് ഈ പക്ഷി ഗൾഫ് രാജ്യങ്ങ ളിലേക്കും ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിലേ ക്കും ദേശാടനം നടത്താറുണ്ട്. പതിവായി കാണുന്ന സ്‌റ്റെപ്പി കടൽക്കാക്കയിൽനിന്ന് നേരിയ വ്യത്യാസങ്ങളാണ് കാസ്‌പി യൻ കടൽക്കാക്കയ്ക്കുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി