യുവാവിനെ പോലീസ് ആളുമാറി മർദിച്ചെന്ന് പരാതി




പേരാമ്പ്ര : ചെറുവണ്ണൂർ കണ്ടീത്താഴ സ്വദേശിയെ പോലീസ് ആളുമാറി മർദിച്ചതായി പരാതി. പാറക്കാട്ട് ആദിലി നെ(18)യാണ് മർദിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.45-ഓടെ യാണ് സംഭവം. മേപ്പയ്യൂർ പോലീസ് സ്റ്റേഷന് സമീപമുള്ള എസ്ബിഐയിൽ അക്കൗണ്ടെടുക്കാൻ വന്നതായിരുന്നു ആദിൽ. ഇതിനടുത്ത് കടയിൽ നിൽക്കുമ്പോൾ മഫ്‌തിയിലെത്തിയ പോലീസുകാർ മേപ്പ യ്യൂർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊ ണ്ടുപോവുകയായിരുന്നെന്ന്

ആദിൽ പറഞ്ഞു. രണ്ടുതവണ അടിയുംകിട്ടി. ഒരാളുടെ പേരു പറഞ്ഞ് അയാളെ ഉടൻ കാണി ച്ചുതരണമെന്നാണ് പോലീസു കാർ ആവശ്യപ്പെട്ടത്.

പിന്നീട് ആളുമാറിയെന്ന് മനസ്സിലായപ്പോൾ വിട്ടയച്ചു. എറണാകുളത്തുനിന്നെത്തിയ പോലീസുകാരാണ് മർദിച്ചതെ ന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരമെന്ന് ചെറുവ ണ്ണൂർ പഞ്ചായത്തംഗം ഉമ്മർ പറഞ്ഞു. മേലധികാരികൾക്ക് പരാതിനൽകാനൊരുങ്ങുക യാണ് ഇവർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി