ഇല്ലിപ്പിലായി-മണിച്ചേരി-വയലട റോഡ്; യാഥാർഥ്യമാക്കാൻ നടപടിതുടങ്ങി
മൂപ്പന്റെ സ്വപ്നം പൂവണിയാൻ വഴിതെളിയുന്നു
✒️നിസാം കക്കയം
കൂരാച്ചുണ്ട് : ഇല്ലിപ്പിലായി
- മണിച്ചേരി - വയലട റോഡിന്റെ അലൈൻമെന്റ് മാറ്റുന്ന തുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. മണിച്ചേരി ഉന്ന തിയിലേക്ക് യാത്രാസൗകര്യ ങ്ങളോടുകൂടിയ റോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഉന്ന തിയിലെ നിവാസികളെ കൂടെ നിർത്തി സമരങ്ങൾക്ക് നേതൃ ത്വംനൽകിയ ഉന്നതി മൂപ്പനായ വെള്ളി (60) കഴിഞ്ഞമാസം 19-ന് വിടവാങ്ങിയിരുന്നു. തൻ്റെ ഉന്നതിയിലേക്ക് റോഡ് യാഥാർ ഥ്യമാക്കാൻ പോരാടിയ മൂപ്പൻ മരിച്ച് ഒരുമാസത്തിനകമാണ് പിഡബ്ല്യുഡി അധികൃതർ സ്ഥ ലത്തെത്തിയത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെത്ത വണ മൂപ്പൻ്റെ നേതൃത്വത്തിൽ പരാതിനൽകിയെങ്കിലും നടപ ടികളുണ്ടായിരുന്നില്ല.
ഉന്നതിയിൽ വരുന്നവരോടെ ല്ലാം റോഡിൻ്റെകാര്യമായിരുന്നു
മൂപ്പന് പറയാനുണ്ടായിരുന്നത്.
2015-ൽ പിഡബ്ല്യുഡി ഏറ്റെ ടുത്ത റോഡിനായി 2016-ലെ സംസ്ഥാന ബജറ്റിൽ 19 കോടി രൂപ കിഫ്ബി അനുവദിച്ചിരു ന്നു. എന്നാൽ, റോഡിനുവേണ്ടി കിഫ്ബി ടെക്നിക്കൽ വിഭാഗം സർവേ നടത്തിയപ്പോൾ നില വിലുള്ള അലൈൻമെൻ്റ് പ്രകാരം നിർമാണം സാധ്യമല്ലെന്ന റി പ്പോർട്ടിനെത്തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായി.
അലൈൻമെന്റ് പുതുക്കുക യാണെങ്കിൽ പരിഗണിക്കാമെ ന്ന് ഉറപ്പുനൽകുകയും ചെയ്തിരു ന്നു. അലൈൻമെൻ്റ് മാറ്റാൻ കൃ ഷിഭൂമി അടക്കമുള്ളവ സൗജന്യ മായി വിട്ടുനൽകാമെന്ന് പ്രദേ ശവാസികളിൽ പലരും അന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ ഒരുവർഷത്തിലധി കമായിട്ടും പുതിയ അലൈൻ . മെൻ്റ് തയ്യാറാക്കിനൽകാൻ പൊതുമരാമത്ത് വകുപ്പ് നട പടിസ്വീകരിക്കാത്തത് കാരണം റോഡ് നിർമാണം പ്രതിസന്ധി യിലാവുകയായിരുന്നു. ഇതി നെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസിൻറെ - നേതൃത്വത്തിൽ പ്രദേശവാസികൾ പുതിയപാത വെട്ടി പിഡബ്ല്യുഡി അധികൃതരെ വിവരമറി യിച്ചിരുന്നു.
ആറുമാസങ്ങൾക്കു ശേഷമാ - ണിപ്പോൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയ പുതിയ അലൈൻമെന്റ്റ് പ്ര
കാരം സർവേയും ഇൻവെസ്റ്റി ഗേഷനും നടത്താൻ പിഡബ്ല്യു ഡി തീരുമാനിച്ചത്.
കൊയിലാണ്ടി റോഡ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യു ട്ടീവ് എൻജിനിയർ കെ. മിഥുൻ, ബാലുശ്ശേരി എ.ഇ. ഷമേജ്, ഓവർസിയർ ടി.ടി. ആൻസി എന്നിവരാണ് സ്ഥലം സന്ദർ ശിച്ചത്. തോമസ് വെട്ടിക്കുഴി, എൻ.കെ. കുഞ്ഞമ്മദ്, ജോയി വെട്ടിക്കുഴി, എ.സി. ഗോപി, എ.സി. രാമകൃഷ്ണൻ, ഇ.എം. അവറാച്ചൻ തുടങ്ങിയ നാട്ടു കാർ ഒപ്പമുണ്ടായിരുന്നു. ഒരാ ഴ്ചയ്ക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി ഇ-ടെൻഡറിലൂടെ തുടർനടപ ടികൾ ആരംഭിക്കുമെന്ന് ഉദ്യോ ഗസ്ഥർ അറിയിച്ചു.
ജില്ലയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം, പെരുവണ്ണാമൂഴി, കരി യാത്തും പാറ, തോണിക്കടവ്, വയലട, കോട്ടക്കുന്ന് മേഖല കളെ എളുപ്പത്തിൽ ബന്ധിപ്പി ക്കാൻ ഈ റോഡ് നിർമാണം പൂർത്തിയായാൽ സാധിക്കും.

Comments
Post a Comment