തലയാട് അങ്ങാടിയിൽ മലയോര ഹൈവേയിൽ തടസ്സമായി ട്രാൻസ്ഫോർമർ
തലയാട് : മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി തലയാട് അങ്ങാടിയിൽ ഏകദേശം പൂർത്തിയായെങ്കിലും റോഡരികിലെ ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കാൻ ഇനിയും നടപടിയായിട്ടില്ല. ട്രാൻസ്ഫോമർ റോഡി ലേക്ക് തള്ളിനിൽ ക്കുന്ന നിലയിലാണ്. ഇതുകാരണം ഓട്ടോത്തൊഴിലാ ളികളും യാത്രക്കാ രും അനുഭവിക്കു ന്ന പ്രയാസം ഏറെ യാണ്. ആളുകൾ ക്ക് കച്ചവടസ്ഥാപ നങ്ങളിലേക്ക് പോ കാൻ കഴിയാത്ത സ്ഥി തിയുണ്ട് .
റോഡുനിർമാണം നടക്കു ന്ന സാഹചര്യത്തിൽത്തന്നെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്ക ണമെന്ന ആവശ്യമുയർന്നിരു ന്നു. എന്നാൽ, ഇതുവരെ നട പടി സ്വീകരിച്ചിട്ടില്ല.
മഴയും ഇടിയും ഉണ്ടാകുന്നസാഹചര്യത്തിൽ ട്രാൻസ്ഫോമ റിൽനിന്ന് പൊട്ടിത്തെറി ഉണ്ടാ കുന്നത് ഭീതിയുണ്ടാക്കുന്നുണ്ട്. റോഡരികിൽനിന്ന് അങ്ങാടി യിലുള്ള കെഎസ്ഇബിയുടെ സ്ഥലത്തേക്ക് ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Post a Comment