ഡാം സൈറ്റ് റോഡരികിലെ കാട് അപകടഭീഷണി




✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കക്കയത്തു നിന്നും 14 കിലോമീറ്റർ ദൂരമുള്ള ഡാം സൈറ്റ് റോഡരികിലെ കാട് വാഹനങ്ങൾക്കും ടൂറിസ്‌റ്റുകൾക്കും അപകടഭീഷണി. മഴക്കാലം എത്തിയിട്ടും പൊതുമരാമത്ത് റോഡരികിലെ കാട് വെട്ടാൻ അധികൃതർ നടപടിയെടുക്കാത്ത താണു പ്രശ്നം.


വനം വകുപ്പിന്റെ ഇക്കോ ടൂറി സം സെന്ററിൽ ഗൈഡുകളുടെ കുറവ് ടൂറിസം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാ യും ആക്ഷേപം ഉണ്ട്. അപകട സാധ്യതയുള്ള ഉരക്കുഴി മേഖലയിൽ 2 ഗൈഡുമാർ മാത്രമാണുള്ളത്.

ഇക്കോ ടൂറിസത്തിൽ മുൻപുണ്ടായിരുന്ന ഗൈഡുകളുടെ എണ്ണത്തിൽ ചെലവു വെട്ടിച്ചുരു ക്കുന്നതിന്റെ ഭാഗമായി അധികൃ തർ കുറവു വരുത്തിയിട്ടുണ്ട്. ഡാം സൈറ്റ് റോഡിൽ പല മേഖലകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനം, മദ്യം, ലഹരിമരുന്ന് വ്യാപനം ഏറിയിട്ടുണ്ട്. കക്കയം വനം സംരക്ഷണ സമിതി പുനഃസംഘടിപ്പിക്കണമെന്നും കൂടു തൽ ഗൈഡുകളെ നിയമിക്കണ മെന്നും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോൺസൺ കക്കയം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി